വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 47കാരൻ പിടിയിൽ.


 തിരുവനന്തപുരം: വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 47കാരൻ പിടിയിൽ. ഇടയ്ക്കോട് കൊച്ചുപരുത്തി ആറ്റുവിളാകം വീട്ടിൽ ജി. ഷിബു (47)വിനെയാണ് ആറ്റിങ്ങൽ പൊലീസ് പിടികൂടിയത്. കൊച്ചുപരുത്തി സ്വദേശി സുജയ്ക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത് . ഇരുവരും ബന്ധുക്കളാണ്. കുട്ടികൾ തമ്മിലുള്ള തർക്കം വീട്ടുകാർ ഏറ്റെടുത്തതാണ് കൊലപാതക ശ്രമത്തിലേക്ക് വഴിതെളിച്ചത് .

ഇരുവരുടെയുംകുട്ടികൾ തമ്മിൽ കഴിഞ്ഞദിവസം തർക്കമുണ്ടായിരുന്നു. ഇത് ചോദിക്കാൻ എത്തിയ ഷിബുവും സുജയും തമ്മിൽ വാക്കേറ്റമുണ്ടാക്കുകയായിരുന്നു. തുടർന്ന് ഷിബു വീട്ടിൽപ്പോയി വെട്ടുകത്തിയുമായി മടങ്ങിയെത്തി സുജയെ ആക്രമിക്കുകയായിരുന്നു.

മുഖത്തും കൈക്കും ഗുരുതരമായി വെട്ടേറ്റ സുജ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. ആറ്റിങ്ങൽ ഇൻസ്പെക്ടർ തൻസീം അബ്ദുൽസമദിന്റെ നേതൃത്വത്തിൽ എസ്.ഐ. അനൂപ്, എസ്.സി.പി.ഒ.മാരായ അജിത്ത്, ഷാനവാസ്, സി.പി.ഒ. പ്രശാന്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !