കന്യാകുമാരി: കന്യാകുമാരി തക്കലയിൽ രണ്ടു വയസുകാരിയെ മന്ത്രവാദി തട്ടിക്കൊണ്ടുപോയി. നാലു മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി പൊലീസ്. സംഭവത്തിൽ കാരക്കൊണ്ടാൻവിള സ്വദേശി രാസപ്പൻ ആശാരിയെ പൊലീസ് അറസ്റ്റുചെയ്തു.
വെള്ളിയാഴ്ച വൈകുന്നേരം വീടിന് മുൻപിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പൂജ സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോവുകയായിരുന്നു മന്ത്രവാദി കടത്തികൊണ്ടുപോകുകയായിരുന്നു. ഐ.ടി. ജീവനക്കാരായ മാതാപിതാക്കളും നാട്ടുകാരും കുട്ടിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുട്ടി കിണറ്റിൽ വീണിരിക്കാമെന്ന തോന്നലിൽ വീട്ടുകാർ ഫയർഫോഴ്സിനെ വിളിച്ചുവരുത്തി കിണർ വറ്റിച്ച് പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ഒറ്റയ്ക്ക് താമസിക്കുന്ന മന്ത്രവാദിയുടെ വീട്ടിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു
വാതിൽപ്പൊളിച്ച് അകത്തുപ്രവേശിച്ച് പൊലീസ് കണ്ടത് പൂജാമുറിയിൽ കുട്ടിയെ ഇരുത്തി പൂജ ചെയ്യുന്ന കാഴ്ചയായിരുന്നു. തുടർന്ന് കുട്ടിയെ രക്ഷിച്ച് പ്രതിയെ അറസ്റ്റുചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഭാര്യയും മകനും മരിച്ച ശേഷം രാസപ്പൻ ആശാരി ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്നും ഇയാൾക്ക് മാനസിക പ്രശ്നങ്ങളുള്ളതായും പൊലീസ് സൂചിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.