കോട്ടയം: കോട്ടയം നഗരസഭയിൽ ഇടവേളയ്ക്ക് ശേഷം വീണ്ടും അവിശ്വാസ പ്രമേയത്തിനു നോട്ടീസ്. നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യനെതിരെ അവിശ്വാസ പ്രമേയത്തിന് എൽഡിഎഫാണ് ഉടൻ നോട്ടീസ് നൽകുക.
തദ്ദേശഭരണ വകുപ്പ് കൊല്ലം റീജനൽ ജോയിന്റ് ഡയറക്ടർക്കു പ്രതിക്ഷ നേതാവ് കൂടിയായ കൗൺസിലർ ഷീജ അനിലിന്റെ നേതൃത്വത്തിലുള്ള ഇടത് അംഗങ്ങളാണ് നോട്ടിസ് നൽകുക. 52 അംഗ കൗൺസിലിൽ യുഡിഎഫ് സ്വതന്ത്ര അംഗമായ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ്റെ പിന്തുണയോടെ യുഡിഎഫിന് 22 സീറ്റാണ് ഉണ്ടായിരുന്നത്. അടുത്തിടെ യുഡിഎഫിലെ ഒരു വനിത കൗൺസിലർ അന്തരിച്ചതോടെ അംഗബലം 21 ആയി കുറഞ്ഞിട്ടുണ്ട്. ഈ അവസരം മുതലാക്കാനാണ് എൽഡിഎഫ് ശ്രമം. എൽഡിഎഫിന് 22 സീറ്റുണ്ട്. എൽഡിഎഫും യുഡിഎഫും തുല്യത പാലിച്ച ഇത്തവണത്തെ ആദ്യ കൗൺസിൽ നിലവിൽ വന്നപ്പോൾ നറുക്കെടുപ്പിലൂടെയാണ് ബിൻസി സെബാസ്റ്റ്യൻ അദ്ധ്യക്ഷയായത്.
അതേസമയം എൽഡിഎഫ് വീണ്ടും അവിശ്വാസ പ്രമേയത്തിന് ഒരുങ്ങുന്നതു സംബന്ധിച്ച് 3 മുന്നണികളും പരസ്യ പ്രതികരണത്തിനു തയാറായിട്ടില്ല.
ഇനിയുള്ള ദിവസങ്ങളിർ കോട്ടയം നഗരത്തിൽ രാഷ്ട്രീയ അട്ടിമറികൾ പ്രതീക്ഷിക്കാം. ബിജെപി കൂടി അവിശ്വസത്തെ അനുകൂലിച്ചാൽ പ്രമേയം പാസ്സാകും. വീണ്ടും അദ്ധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തെരെഞ്ഞെടുപ്പിൽ ബിജെപിയുടെ നിലപാടും നിർണ്ണായകമായേക്കാം.
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.