കൊല്ലം: സംസ്ഥാന യുവജന കമ്മീഷന് അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ പേരില്‍ വീണ്ടും വിവാദം. രണ്ട് വര്‍ഷത്തോളമായി കൊല്ലം തങ്കശ്ശേരിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ചിന്ത താമസിക്കുന്നതെന്നും സാമ്പത്തിക സ്രോതസ് പരിശോധിക്കണമെന്നും ആരോപിച്ചാണ് പുതിയ വിവാദം. പ്രതിദിനം 8500 രൂപയോളം വരുന്ന റിസോര്‍ട്ടില്‍ താമസിച്ചു വരുന്ന ചിന്തയുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ചുള്ള അന്വേഷണം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
വിഷയത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ക്കും എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റിനും യൂത്ത് കോണ്‍ഗ്രസ് പരാതി നല്കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളമാണ് വിജിലന്‍സിന് പരാതി നല്‍കിയത്. സീസണ് സമയത്ത് 8500 രൂപ വരെ പ്രതിദിനം വാടക വരുന്ന മൂന്ന് ബെഡ്റൂം അപ്പാര്‍ട്മെന്റിന് സാധാരണ ദിവസങ്ങളില്‍ നല്‍കേണ്ടത് 5500 രൂപയും 18ശതമാനം ജിഎസ്ടിയും ഉള്‍പ്പെടെ പ്രതിദിനം 6490 രൂപയാണെന്നു യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ ചൂണ്ടിക്കാട്ടി.
ഒന്നേമുക്കാല്‍ വര്‍ഷമായി 38 ലക്ഷം രൂപയാണു റിസോര്‍ട്ടിനു ചിന്ത നല്‍കേണ്ടത്.ഈ തുക എവിടെ നിന്നു നല്‍കിയെന്ന് അന്വേഷിക്കണം എന്നും യൂത്തു കോൺഗ്രസ് പരാതിയില്‍ പറയുന്നു. തുക നല്കിയിട്ടില്ലെങ്കില് പല ആരോപണങ്ങള്‍ നേരിടുന്ന റിസോര്‍ട്ട് എന്തിന് വേണ്ടി ചിന്ത ജെറോമിന് സൗജന്യമായി നല്‍കിയെന്ന് വിശദീകരിക്കണമെന്ന് വിഷ്ണു സുനില്‍ ആവശ്യപ്പെട്ടു.
അതേസമയം അമ്മയുടെ ചികിത്സയുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് റിസോര്‍ട്ടിലെ അപാര്‍ട്ട്മെന്റില്‍ താമസിച്ചതെന്ന് ചിന്ത ജെറോം പ്രതികരിച്ചു. റിസോര്‍ട്ടിലെ ആയുര്‍വേദ കേന്ദ്രത്തില്‍ താന്‍ ഇല്ലെങ്കിലും അമ്മയെ പരിചരിക്കാന്‍ ആളുകള്‍ ഉണ്ടായിരുന്നു എന്നും അവര്‍ വിശദീകരിച്ചു. ഉയര്‍ന്ന ശമ്പളം, ഗവേഷണ പ്രബന്ധത്തിലെ 'ആശയങ്ങൾ' ഉൾക്കൊള്ളൽ തുടങ്ങിയവയെ സംബന്ധിച്ചുള്ള വിവാദങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ചിന്തക്കെതിരെ അടുത്ത പരാതി വന്നിരിക്കുന്നത്
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.