മലപ്പുറം: കാളികാവില്‍ സ്ത്രീകളുടെ നഗ്നചിത്രം നിര്‍മിച്ച് പ്രചരിപ്പിക്കുന്ന യുവാവിനെ പൊലീസ് പിടികൂടി.അകമ്പാടം ഇടിവെണ്ണ സ്വദേശി തയ്യില്‍ ദില്‍ഷാദ് (22)ആണ് പിടിയിലായത്കാളികാവ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
പരിചയക്കാരായ യുവതികളുടെയും ബന്ധുക്കളുടേതുമടക്കമുള്ള ചിത്രങ്ങള്‍ മോര്‍ഫ് ചെയ്താണ് നഗ്നചിത്രം നിര്‍മ്മിക്കുന്നത്. അതിനു ശേഷം സോഷ്യല്‍മീഡിയ വഴിയും ഓണ്‍ലൈന്‍ വഴിയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതായാണ് പരാതി.
പ്രതി നേരത്തേയും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏർപെട്ടതായും സ്വന്തം ബന്ധുക്കളെ വരെ കരുവാക്കിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.കാളികാവ് സി ഐ. എം ശശിധരന്‍പിള്ളയുടെ നേതൃത്വത്തില്‍ എസ് ഐ സുബ്രമണ്യന്‍, സി പി ഒമാരായ അന്‍സാര്‍, അജിത്, ജിതിന് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.