കോഴിക്കോട്: മെഡിക്കല്‍ കോളേജിന് സമീപം ആദിവാസി യുവാവ് വിശ്വനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം തന്നെ കേസെടുക്കണമെന്ന് പൊലീസിന് കമ്മീഷൻറെ നിര്‍ദേശം. പൊലീസ് റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിയ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്, അസ്വാഭാവിക മരണത്തിന് മാത്രമായി കേസെടുക്കുന്നത് ശരിയല്ലെന്നും വ്യക്തമാക്കി. ഒരാള്‍ വെറുതെ ആത്മഹത്യ ചെയ്യില്ലല്ലോ എന്നും കമ്മീഷന് ചോദിച്ചു.
കറുത്ത നിറമുള്ള ആളുകളെ കാണുമ്പോള്‍ ഉള്ള മനോഭാവം മാറണം. നിറം കറുപ്പായതിനാലും മോശം വസ്ത്രം ആയതിനാലും വിശ്വനാഥനെ ആളുകള്‍ കളിയാക്കി കാണും. ഇല്ലാത്ത കുറ്റം ആരോപിച്ച് ആളുകള്‍ പീഡിപ്പിച്ചു കാണും. വിശ്വനാഥന് സഹിക്കാന്‍ കഴിയാത്ത എന്തോ കാര്യങ്ങള്‍ അവിടെ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടായിരിക്കാം അയാള്‍ ജീവന് ഒടുക്കിയതെന്നും പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന് ബി എസ് മാവോജി പറഞ്ഞു. കമ്മീഷന് സിറ്റിംഗില്‍ ഹാജരായ അന്വേഷണ ഉദ്യോഗസ്ഥന് നേരിട്ടാണ് നിര്‍ദേശം നല്‍കിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.പട്ടികജാതി പ്രമോട്ടറുടെ മൊഴിയെടുക്കണമെന്നും നിര്‍ദേശമുണ്ട്.
ബുധനാഴ്ചയായിരുന്നു വിശ്വനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യയെ കാണാന്‍ എത്തിയ വിശ്വനാഥന് പണവും മൊബൈല്‍ ഫോണും അടക്കം മോഷ്ടിച്ചു എന്നാരോപിച്ച് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതിന് ശേഷം കാണാതായ വിശ്വനാഥനെയാണ് പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.