കോഴിക്കോട്: ആര്‍എസ്എസ് നേതൃത്വവുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയെന്ന് ജമാഅത്തെ ഇസ്ലാമി വെളിപ്പെടുത്തൽ. ജനുവരി 14 നാണ് ചര്‍ച്ച നടന്നത്. കേന്ദ്ര ഗവൺമെന്റിന് നേതൃത്വം നല്കിയ സംഘടന എന്ന നിലയിലാണ് ചര്‍ച്ച നടത്തിയതെന്ന് ജമാ അത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി ടി ആരിഫ് അലി പറഞ്ഞു. ചര്‍ച്ചയില്‍ ആള്‍കൂട്ടാക്രമണം ഉള്‍പ്പെടെയുളളവ വിഷയമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഘടനയ്ക്കുളളില്‍ ആലോചന നടത്തിയ ശേഷമായിരുന്നു ചര്‍ച്ചയില്‍ പങ്കെടുക്കാനുളള തീരുമാനമെന്നും ആര്‍എസ്എസുമായി ഒത്തുതീര്‍പ്പുണ്ടാക്കുക ചര്‍ച്ചകളുടെ ലക്ഷ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലി സംഘടനകളും ആര്‍എസ്എസുമായുളള ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എസ് വൈ ഖുറേഷിയുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങളുടെ തുടര്‍ച്ചയായായിരുന്നു ഡല്‍ഹിയില്‍ നടന്ന ചര്‍ച്ച.
ആള്‍ക്കൂട്ട ആക്രമണവും, മുസ്ലിം മേഖലകളില്‍ അനധികൃത നിര്‍മാണങ്ങളുടെ പേരു പറഞ്ഞ് ഇടിച്ചു നിരത്തുന്ന ബുള്‍ഡോസര്‍ രാഷ്ട്രീവും, നിരപരാധികള്‍ക്കെതിരായ കേസുകള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി ജനറല്‍ സെക്രട്ടറി ടി ആരിഫ് അലി പറഞ്ഞു. കാശിയിലെയും മധുരയിലെയും മോസ്കുകളുമായി ബന്ധപ്പെട്ട വിഷയം ആര്‍എസ്എസ് നേതൃത്വവും ചര്‍ച്ചയില്‍ ഉന്നയിച്ചതായാണ് ലഭിക്കുന്ന വിവരം.ആര്‍എസ്എസ്സിന്റെ രണ്ടാം നിര നേതാക്കളുമായുളള പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് നടന്നതെന്നും തുടര്‍ ചര്‍ച്ചകള്‍ ഈ വിഷയത്തിലുണ്ടാകുമെന്നും ആരിഫ് അലി ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.