തിരുവനന്തപുരം: തലസ്ഥാനത്ത് കോണ്‍ഗ്രസില്‍നിന്ന് കൂട്ടരാജി. ഡിസിസി നേതാക്കളടക്കം നൂറിലധികം അംഗങ്ങളാണ് വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടി വിടുന്നത്. കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന് രാജിക്കത്ത് നല്‍കിയന്നൊണ് ലഭിക്കുന്ന വിവരം. കെപിസിസി ആസ്ഥാനം സ്ഥിതി ചെയ്യുന്ന വട്ടിയൂര്‍ക്കാവ് ബ്ലോക്കിലെ 104 പേര് ഒപ്പിട്ട രാജിക്കത്താണ് കൈമാറിയത്.
കെപിസിസി അംഗങ്ങളായ ഡി സുദര്‍ശനും ശാസ്തമംഗലം മോഹനനുമെതിരെ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ചാണ് കൂട്ടരാജി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്നും രാജിക്കത്തില്‍ ആവശ്യപ്പെടുന്നു. നേരത്തേ വട്ടിയൂര്‍ക്കാവില്‍ വിമത യോഗം ചേര്‍ന്നവരാണ് രാജിവെക്കുന്നത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസിന് ദയനീയ പരാജയം നേരിടാന്‍ കാരണക്കാരായവര്‍ ഇപ്പോഴും പാര്‍ട്ടിക്കുള്ളില്‍ വിലസുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധ നടപടി.
സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സുദര്‍ശനും ശാസ്തമംഗലം മോഹനനും ആദ്യം പരസ്യ വിമര്‍ശനമുന്നയിച്ചെന്നും പിന്നീട് ഇവര്‍തന്നെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിത്വം ഏറ്റെടുത്ത് പ്രവര്‍ത്തനങ്ങള്‍ അട്ടിമറിച്ചുവെന്നുമാണ് ഉയരുന്ന ആരോപണം. തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുമായും സിപിഐഎമ്മുമായും ഇവര്‍ രഹസ്യധാരണയില്‍ ഏര്‍പ്പെട്ടിരുന്നതായും അംഗങ്ങള്‍ ആരോപിക്കുന്നു. സ്ഥിരമായി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ നടപടിയെടുക്കാതെ വീണ്ടും പുതിയ കമ്മറ്റിയുടെ തലപ്പത്ത് നിയമിക്കുകയാണെന്നും രാജിക്കത്തില്‍ ആരോപിക്കുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.