ഉത്തർപ്രദേശ്: കാൺപൂരിൽ പോലീസ് കയ്യേറ്റ ഭൂമി ഒഴിപ്പിക്കുന്നതിനിടയിൽ അമ്മയും മകളും വെന്തുമരിച്ചു,നാല്പത്തഞ്ചുകാരിയായ അമ്മയും ഇരുപതു വയസുകാരി മകളുമാണ് മരിച്ചത്. കാൺപൂരിലെ മധൗലി ഗ്രാമത്തിലാണ് സംഭവം വീടിനുള്ളിൽ ആളുള്ളപ്പോൾ പോലീസ് മനഃപൂർവം വീടിനു തീവെക്കുകയായിരുന്നു എന്ന് സമീപ വാസികൾ പറഞ്ഞു.
എന്നാൽ അമ്മയും മകളും വീടൊഴിയാൻ കൂട്ടാക്കാതെ സ്വയം തീകൊളുത്തി മരിക്കുകയായിരുന്നു എന്ന് പോലീസും ആരോപിച്ചു.സംഭവത്തിൽ പോലീസുകാർക്കെതിരെ സർക്കാർ കേസെടുത്തു.കൊലപാത ശ്രമം. കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ്.ഇന്നലെ ജില്ലാ ഭരണ കൂടവും പോലീസും ചേർന്ന് കയ്യേറ്റ ഭൂമി ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി എത്തിയതായിരുന്നു ഗ്രാമത്തിൽ.വിഷയത്തിൽ മജിസ്‌ട്രട്ടും പോലീസും ഒഴിപ്പിക്കാൻ വന്ന ഉദ്യോഗസ്ഥരുമടക്കം പതിമൂന്നു പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.