ഇടുക്കി: കട്ടപ്പനയ്ക്ക് സമീപം നിർമ്മലാസിറ്റിയിലുണ്ടായ ബൈക്ക് അപകടത്തിൽ ബൈക്ക് യാത്രക്കാരൻ ദാരുണമായി കൊല്ലപ്പെട്ടു. കട്ടപ്പന നത്തുകല്ലിന് സമീപം പാൽ വിതരണം നടത്തുന്ന മിനി ലോറി റോഡിൽ വട്ടം തിരിക്കുന്നതിനിടെയാണ് അപകടം.
നത്തുകല്ലിന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപത്തിന് മുമ്പിൽ പാൽ വിതരണം നടത്തുന്ന മിനി ലോറി തിരിക്കുന്നതിനിടെ ഇരട്ടയാർ ഭാഗത്തുനിന്നും വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. കൊച്ചുകാമാഷി സ്വദേശി പ്ലാത്തോട്ടത്തിൽ ജോബിൻ സഞ്ചരിച്ചിരുന്ന ബൈക്കാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ കാര്യമായി പരിക്കേറ്റ ജോബിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല. ബൈക്ക് പൂർണമായും ലോറി ഭാഗീകമായും തകർന്നു. പോലീസ് സ്ഥാപത്തെത്തിൽ മേൽ നടപടികളും ആരംഭിച്ചു. പോലീസിന്റെ നേതൃത്വത്തിൽ സമീപത്തെ സ്ഥാപനങ്ങളിലെ സി സി ടി വി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണ്.
അതേസമയം റോഡിൽ ചെറുതും വലുതുമായ നിരവധി അപകടങ്ങൾ നടക്കുന്നുണ്ട് എന്നാണ് പ്രദേശവാസികളും പറയുന്നത്. കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ പ്രദേശത്ത് അപകടം ഉണ്ടായിരുന്നു. അമിത വേഗതയിൽ ആണ് വാഹനങ്ങൾ ഇതുവഴി കടന്ന് പോകുന്നത്. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കുവാൻ വേണ്ടപ്പെട്ടവർ തയാറാവണമെന്നാണ് ഉയരുന്ന ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.