തൃശൂർ: ഫെസ് ബുക്കിലൂടെ പരിചയപ്പെട്ട ശ്രീരാജ് എന്ന തൃശ്ശൂർ KAP ക്യാമ്പിലെ പോലീസ് കാരനെ കാണാൻ അയാളുടെ നിർദ്ദേശപ്രകാരം കാസർഗോഡ് കാരിയായ യുവതി 2022ഏപ്രിൽ 21 ന്തൃശ്ശൂരിൽ എത്തുന്നു. യുവതിയുമായുള്ള വിവാഹം തനിക്ക് സമ്മതമാണെന്നും വിവാഹ ഒരുക്കങ്ങൾ എല്ലാം ശരിയാക്കിയിട്ടുണ്ടന്ന് പറഞ്ഞ ശ്രീരാജ് യുവതിയെ തൃശ്ശൂർ സിറ്റി ടവർ പാലസ് എന്ന വടക്കേ ബസ്സ്റ്റന്റിലുള്ള ഹോട്ടലിൽ കൊണ്ടുപോകുന്നു. രാത്രി തിരികെ പോകാൻ കഴിയാതെ വന്നതോടെ ഹോട്ടലിൽ താമസിക്കാൻ യുവതിയെ നിർബന്ധിക്കുന്നു. രാത്രി യുവതിയുടെ മുറിയിൽ വന്ന ശ്രീരാജ് യുവതിയുടെ സമ്മതമില്ലാതെ യുവതിക നിർബന്ധിച്ച് ലൈംഗിക വേഴ്ച നടത്തുന്നു. അടുത്ത ദിവസം രാവിലേയും പീഡനം തുടരുന്നു.
സ്ത്രീയുടെ ഗുഹ്യഭാഗത്ത് കാൽവിരൽ കയറ്റി സാഡിസം ആനന്ദിക്കുന്ന ശ്രീരാജിന്റെ പീഡനത്തിൽ ശാരീരികമായി അവശയായ സ്ത്രീയെ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. അവിടെ ശീരാജ് യുവതിയുടെ ഭർത്താവാണന്ന് എഴുതി കൊടുക്കുന്നു. ശേഷം സ്ത്രീയെ കൂടെ നിർത്തി വിവാഹം ഇന്ന് നാളെ എന്ന് പറഞ്ഞ് പീഡിപ്പിക്കുന്നു. അങ്ങിനെ October മാസം വരെ പലസ്ഥലങ്ങളിൽ എത്തിച്ചു പീഡനം തുടരുന്നു. ഇതിനിടയിൽ മർദ്ദനവും ഭീഷണിയും ... മർദ്ദനത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലുമാക്കി .... സ്ത്രീ ഗർഭിണിയായി ... അബോർഷൻ നടത്തി.
ഒടുവിൽ യുവതിയുടെ അച്ചന്റെ മരണ സമാനമായ അവസ്ഥ അറിഞ്ഞ് ബഹളം കൂട്ടിയ യുവതിയെ കാസർഗോഡിന് തിരിച്ച് കൊണ്ട് വിടുന്നു. പിന്നീട് ശ്രീരാജ് വീണ്ടും കാസർഗോഡ് എത്തി യുവതിയെ ഭീഷണി പെടുത്തുന്നു . മൊബൈലിൽ നഗ്ന ചിത്രo ഉണ്ടന്നും അത് എല്ലാവർക്കും അയക്കുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തുന്നു പറഞ്ഞതിൽ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു കാസർഗോഡ് കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി. 6 ദിവസം കഴിഞ്ഞ് രക്ഷപെടുന്നു. തുടർന്നാണ് വീട്ടുകാർസംഭവം അറിയുന്നത്.
തുടർന്ന് ശ്രീരാജ് വിവാഹം കഴിക്കുമൊ ഇല്ലയൊ എന്നറിയാൻ വീട്ടുകാർ ബന്ധപ്പെടുന്നു. ശ്രീ രാജ് ചതിക്കുകയായിരുന്നു എന്ന് യുവതിയും കുടുംബവും മനസ്സിലാക്കുന്നു. ജനുവരി 19 ന് തൃശ്ശൂർ ഈസ്റ്റ് പോലീസിൽ യുവതി പരാതി കൊടുക്കുന്നു. പോലീസ് 330/2023 ആയി കേസ്സ് എടുക്കുന്നു. 164 ഇട്ട്കേസ് ചാർജ് ചെയ്യുന്നു.തുടർന്ന് പ്രതിയെ feb4 ന് അറസ്റ്റ് ചെയ്യുന്നു.... ഇതിനിടെ CPM അയലൂർ ബ്രാഞ്ച് സെകട്ടറിയുടെ മകനായ ശ്രീരാജ്ന് വേണ്ടി CPM അയലൂർ ലോക്കൽ സെക്രട്ടറി രഘു വിഷയത്തിൽ ഇടപെടുന്നു.
കാസർഗോഡ് ചട്ടൻചാൽ CPM എരിയ ഓഫീസിൽ യുവതിയെയും കുടുംബത്തെയും കൊണ്ടുപോകുന്നു.. പാലക്കുന്ന് മുതിർന്ന CPM നേതാവിന്റെയും CPM കാരുടേയും ഭീഷണിയിൽ ശ്രീ രാജിനെതിരെ പരാതി ഇല്ലന്ന് പറഞ്ഞ് എഴുതി മേടിക്കുന്നു. ഇപ്പോൾ നിരന്തര ഭീഷണിയിലും മരണ ഭയത്തിലുമാണ് യുവതി....ഭരണ സ്വാധീനം ഉപയോഗിച്ച് സിപിഎമ്മും പോലീസും വിഷയം ഹണീ ട്രാപ്പ് എന്നാക്കി മാറ്റി തന്നെയും കുടുംബത്തെയും ഇല്ലായ്മചെയ്യും എന്ന് ഭയന്ന്. നീതിതേടി വക്കാലത്തുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ;ബി ഗോപാലകൃഷ്ണന്റെ അടുത്ത് ചെല്ലുമ്പോഴാണ് വിഷയം പൊതു സമൂഹത്തിലേക്ക് എത്തുന്നത്. കേരള മന സാക്ഷിയെ ഞെട്ടിക്കുന്ന ഈ ഗുരുതര വിഷയത്തിൽ പെൺകുട്ടിക്ക് ആവശ്യമായ നിയമ സഹായം നൽകുമെന്നും.
നിലവിൽ ഈ ഗുരുതര വിഷയത്തിൽ പ്രതി ശ്രീരാജിന് എതിരെ മാത്രം കേസ്സ് എടുത്താൽ പോരന്നും : പരാതി ഇല്ലന്ന് പറഞ്ഞ് യുവതിയുടെ കയിൽ നിന്നും ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയ CPM local area ബ്രാഞ്ച് സെക്രട്ടറിമാരായ രഘു ചെന്താമരാക്ഷൻ എന്നിവർക്കെതിരേയും പോലിസ് കേസ്സ് എടുക്കണമെന്നും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ പറഞ്ഞു. കേസ്സ് ഹണിട്രാപ്പ് ആക്കിമാറ്റി സിപിഎം നേതാക്കളെയും പ്രതിയെയും രക്ഷപെടുത്താൻ ശ്രമിക്കുന്ന ഭരണപക്ഷ പോലീസ് സംവിധാനവും മാപ്പുപറയണമെന്നും അഡ്വ.ബി ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.