കൊച്ചി: ഭക്ഷണം കൊടുക്കുന്ന സ്ഥാപനങ്ങൾക്ക് സമൂഹത്തിൽ അമ്മയുടെ സ്ഥാനമാണ് ഉള്ളതെന്ന് പിണറായി വിജയൻ. ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ക്ക് അമ്മമാര്‍ നൽകുന്ന സന്തോഷം നല്‍കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തെ ഊട്ടുന്നവരാണ് ഹോട്ടലുകളും റസ്റ്ററന്റുകളുമെന്നും അദ്ദേഹം പറഞ്ഞു.
ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.'ഭക്ഷണത്തില്‍ പുതിയ മാറ്റങ്ങൾ കൊണ്ടുവരുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. കൃത്യത പാലിച്ചുപോകാന് എല്ലാവരും തയ്യാറാകണം. ഹോട്ടലുകള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി വിലക്കയറ്റമാണ്. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സര്‍വേയില്‍ ഇത് വ്യക്തമാണ്. പാചകവാതക വിലയും കൂടുകയാണ്.
വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താനുള്ള ശ്രമമാണ് കേരളം നടത്തുന്നത്. ഭക്ഷ്യപദാര്‍ഥങ്ങള്‍ക്ക് പോലും ജി എസ് ടി ഏര്‍പ്പെടുത്തിയിരിക്കുന്നുവെന്നും ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കുന്നയാളുകള്‍ നമ്മുടെ സമൂഹത്തിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ തനത് ഭക്ഷണ രീതികൾ പിന്തുടര്ന്നപ്പോള് ഇവിടെ യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. ഭക്ഷണകാര്യത്തില്‍ വഴിവിട്ട നടപടികള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.