വയനാട്: വനംവകുപ്പ് വാച്ചറെ കാടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. മുത്തങ്ങ റേഞ്ച് തോട്ടാമൂല സെക്ഷനിലെ താല്‍ക്കാലിക വാച്ചര്‍ ഓടക്കൊല്ലി കോളനിയിലെ മാരന്(42) ആണ് മരിച്ചത്. വനം വകുപ്പിന്റെ പട്രോളിങിനിടെ ഉള്‍വനത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ട്. പട്രോളിങ്ങിനിടെ ദുര്‍ഗന്ധം വമിക്കുന്നത് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചതാണോയെന്ന് വനംവകുപ്പ് സംശയിക്കുന്നുണ്ടെങ്കിലും മരണ കാരണം വ്യക്തമല്ല. കാട്ടാനയടക്കം വന്യജീവികളുടെ ആക്രമണമുണ്ടായിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്. മാരന്റെ കാലില്‍ പരുക്കുണ്ട്. സമീപത്തെ മരത്തില്‍ കുത്തുകൊണ്ടതിന്റെ പാടുകളുമുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചു. മാരന്റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.