പാലാ;മെമ്പർ റീത്ത ജോർജ് ജനങ്ങളെ സ്വാഗതം ചെയ്തു. പിഴക്- മുല്ലമറ്റം റോഡ് ജനങ്ങൾക്കായി സമർപ്പിച്ച് മാണി സി കാപ്പൻ MLA . പിഴക് മുല്ലമറ്റം നിവാസികളുടെയും രാമപുരം ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാരുടെയും ഏറെ നാളുകളായുള്ള പിഴക് മുല്ലമറ്റം റോഡ് നവീകരണം എന്നുള്ള ആവശ്യം നിറവേറ്റി മാണി സി കാപ്പൻ MLA,
ജനങ്ങളുടെ നിരന്തരമായ ആവശ്യം മനസിലാക്കി വഴിയെന്ന സ്വപ്നം സാധ്യമാക്കാൻ ആദ്യാവസാനം വരെ പലവിധ നിയമ തടസങ്ങളെയും മറികടന്ന് ഒരു നാടിന്റെ ആവശ്യം നേടിക്കൊടുത്ത നിർവൃതിയിലാണ് കടനാട് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ റീത്താ ജോർജ്. കോവിഡ് കാലത്ത് സ്വർണാഭരണം വിറ്റ് വാർഡിലെ കോവിഡ് ബാധിതരെ ചികിൽസിച്ച് ഏറെ പ്രശംസ പിടിച്ചു പറ്റിയ കോട്ടയം ജില്ലയിലെ വനിതാ ജനപ്രതിനിധി കൂടിയാണ് റീത്ത ജോർജ് .ഉചിതമായ തീരുമാനമെടുക്കാൻ കടനാട് ഗ്രാമപഞ്ചായത്തിനെയും അധികൃതരെയും നിരന്തരം ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പിഴക് മുല്ലമറ്റം റോഡിനായി MLA ഫണ്ടിൽനിന്നും 10.90 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു.
നിർമ്മാണം പൂർത്തീകരിച്ച റോഡിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ പത്തുമണിക്ക് മാനത്തൂർ പള്ളി ജംഗ്‌ഷനിൽ കടനാട് ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ഉഷാ രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ. മാണി കാപ്പൻ MLA നിർവഹിച്ചു വാർഡ് മെമ്പർ റീത്ത ജോർജ് സ്വാഗതവും.ളാലം ബ്ലോക്ക് പഞ്ചായത്തു മെമ്പർ പികെ ബിജു ആശംസയും പറഞ്ഞു റോഡ് നിർമ്മാണ കൺവീനർ എ ജെ ദേവസ്യ കൃതജ്ഞതയും അറിയിച്ചു .റോഡ് നിർമ്മാണ ആവശ്യങ്ങൾക്കായി സ്ഥലം വിട്ടുനൽകിയ ജിൻസ് കാക്കിയാനി റോയി കാക്കിയായി.എന്നിവരെയും,ഉദ്ഘാടന വേളയിൽ ജനപ്രതിനിധികൾ പ്രത്യേകം അഭിനന്ദിച്ചു മെമ്പർമാരായ ജെയ്‌സൺ പുത്തൻ കണ്ടം. ബിന്ദു ബിനു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഡെയ്‌ലി മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് Join ചെയ്യുക 🔰🔰https://chat.whatsapp.com/Jnf59iMTvJ1GZOTioJyfL4
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.