കോളജ് അധ്യാപിക ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

 മംഗലാപുരം: കോളജ് അധ്യാപികയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മംഗലാപുരം മുൽക്കി സൗത്ത് കോടി സ്വദേശിനിയായ അമിത(34) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയം നോക്കി കിടപ്പുമുറിയിലെ ഫാനിൽ യുവതി തൂങ്ങി മരിക്കുകയായിരുന്നു.ഭർത്താവിന്റെ കുടുംബവുമായി അകൽച്ചയിലായിരുന്നു മരിച്ച യുവതി എന്ന് ബന്ധുക്കൾ പറഞ്ഞു 

മംഗലാപുരം കോളജിലെ അധ്യാപികയാണ് അമിത. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അമിത സ്വന്തം വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. രണ്ട് ദിവസം മുൻപാണ് ഭർത്താവിന്റെ വീട്ടിലേക്ക് തിരിച്ചെത്തിയത്. പിന്നാലെയാണ് ആത്മഹത്യ. തങ്ങളുടെ മകൾ ആത്മഹത്യ ചെയ്യില്ലെന്നാണ് അമിതയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഡെയ്‌ലി മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് Join ചെയ്യുക 🔰🔰https://chat.whatsapp.com/Jnf59iMTvJ1GZOTioJyfL4

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !