പിണറായി സർക്കാറിന്റെ നെറികേട് ;വെള്ളൂരും സമീപപഞ്ചായത്തുകളിലും ജീവിതം ദുസഹമാകുന്നു. പി ജി ബിജു കുമാർ

"പിണറായി സർക്കാറിന്റെ നെറികേട് ; വെള്ളൂരും സമീപപഞ്ചായത്തുകളിലും ജീവിതം ദുസഹമാകുന്നു."

വെള്ളൂർ: പിണറായി സർക്കാറിന്റെ ദുർവാശിയും നെറികേടും കാരണം കെപിപിഎൽ പരിസരപഞ്ചായത്തുകളിൽ ജീവിതം ദുസഹമാകുന്നു. വെള്ളൂർ, തലയോലപ്പറമ്പ്, ചെമ്പ്, മറവൻതുരുത്ത്, ഉദയനാപുരം, വൈക്കം മുനിസിപ്പാലിറ്റി തുടങ്ങി യ സ്ഥലങ്ങളിൽ മലിനജലം മാണ് പ്രശനമാകുന്നതെങ്കിൽ,മുളക്കുളം പഞ്ചായത്തിൽ രൂക്ഷമായ പൊടിയാണ് പ്രശനം. കേന്ദ്രപൊതു മേഖല യിൽ പ്രവർത്തിച്ചിരുന്ന എച്ച് എൻ എൽ മലിനീകരണം തടയുന്നതിൽ ഗുരുതരമായ വീഴ്ചകൾ വരുത്തിയതിനെ തുടർന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡ് ഇടപ്പെട്ടതോടെയാണ് ഉൽപാദനം നിർത്തി വയ്ക്കേണ്ട സാഹചര്യം ഉണ്ടായത്. അതിനെ തുടർന്നാണ് എച്ച്എൻഎൽ സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയുംകെപിപിഎൽ ആയിമാറുകയും ചെയ്തത്.

എഫ്ലുവെന്റ് ക്വാളിറ്റി മോണിറ്ററിങ് സ്റ്റേഷൻ കാടുകയറിയ നിലയിൽ

എന്നാൽ മലിനീകരണ പ്രശ്നത്തിൽ ഗുരുതരമായ  നിയമലംഘനമാണ് കെപിപിഎൽ മാനേജ്മെന്റ് സ്വീകരിച്ചു വരുന്നത്. മലിനജലം സമീപത്തെ  കമ്പനി ഉടമസ്ഥതയിലുള്ള പാടശേഖരങ്ങളിലേക്ക് തുറന്ന് വിടുകയാണിപ്പോൾ. ഈസ്ഥലത്ത് പുതിയതായി ആരംഭിക്കുമെന്ന് പറയുന്ന റബർ പാർക്കിനായി സ്ഥലമൊരുക്കുന്ന പണികൾനടക്കുന്നതു മൂലം നീരൊഴുക്ക് തടസപ്പെട്ടു. ഇതോടെ മലിനജലം കൃഷിനടക്കുന്ന പാഠങ്ങളിലേക്ക് ഒഴുകിയെത്തി.  കൊയ്ത് കഴിഞ്ഞു വരുന്നതിനാൽ കൃഷികാർക്ക് വയ്ക്കോൽ മാത്രമാണ് നഷ്ടപ്പെട്ടത്. രാസമാലിന്യം കലർന്ന വെള്ളം കയറിയതുമൂലം അടുത്ത കൃഷിനടക്കുമൊ എന്ന ആശങ്കയിലാണ് കർഷകർ.

ശുചീകരണതിന് എന്ന പേരിൽ ആലം കൂട്ടിയിട്ടിരിക്കുന്നു

മൂവാറ്റുപുഴയിലെ മലിനീകരണം രൂക്ഷമായ തോടെ വിവിധ പഞ്ചായത്തിലെ ജനപ്രതിനിധികൾ കെപിപിഎൽ മാനേജ്മെന്റുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ അതുകൊണ്ട് ഒരു പ്രയോജനവുമുണ്ടായില്ല. പിണറായിസർക്കാർ ഭരണനേട്ടമായി ഉയർത്തി കാണിക്കുന്ന കെപിപിഎൽ നെതിരായി നിലപാട് എടുക്കാൻ ഇടതുമുന്നണി തയ്യാറല്ല.അതോടെ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകൾ നിശബ്ദരായി. യുഡിഎഫ് ഭരിക്കുന്ന വൈക്കം നഗരസഭ ഇതൊന്നും അറിഞ്ഞ മട്ടുമില്ല.

മലിനീകരണം തുടരുകയാണെങ്കിൽ വലിയ കർഷകസമരത്തിന് തയ്യാറെടുക്കുകയാണ് നാട്ടുകാർ.

"പിണറായി സർക്കാറിന്റെ ഡബ് കാണിക്കാൻ നാടിനെഗുരുതി കൊടുക്കരുത്: പി ജി ബിജു കുമാർ" 

കെപിപിഎൽ ലഗൂണിൽ നിന്നും മലിനജലം പുറംതള്ളുന്ന സ്ഥലം

കേന്ദ്രം അടച്ചുപൂട്ടിയ പൊതുമേഖല സ്ഥാപനം ഞങ്ങൾ ഏറ്റെടുത്ത് ഉൽപാദനം ആരംഭിച്ചുവെന്ന് ഡബ്കാണിക്കാനായി നാട്ടിലെ മനുഷ്യ അടക്കമുള്ള ജീവജാലങ്ങളെ ഗുരുതി കൊടുക്കരുതെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി ജി ബിജുകുമാർ ആവശ്യപ്പെട്ടു. 2018 ൽ രൂക്ഷമായ മലിനീകരണത്തെ തുടർന്നാണ് ബിജെപിയും ചില പഞ്ചായത്ത് ഭരണസമിതി കളും പരാതിയുമായി സിപിസിബിയേ സമീപിച്ചത്. അന്നത്തെ കാൾ ഗുരുതരമായ മലിനീകരണ മാണ് ഇപ്പോഴും നടക്കുന്നത്. കമ്പനിയിലുള്ള മലിനജലശുചീകരണ പ്ലാറ്റ് അടിയന്തരമായി പ്രവർത്തിപ്പിക്കണം. എഫ്ലുവെന്റ് ക്വാളിറ്റി മോണിറ്ററിങ് സ്റ്റേഷൻ പ്രവർത്തന സജ്ജമാക്കണം.അല്ലാത്തപക്ഷം വീണ്ടും ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കാൻ ബിജെപി നേതൃത്വം നൽകുമെന്ന് ബിജുകുമാർ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !