കവന്ററി: കേരളത്തിൽ കൊച്ചിയില്‍ നിന്ന് യുകെയിലേക്ക് യാത്ര ചെയ്ത മലയാളി എയർ ഇന്ത്യ വിമാനത്തില്‍ മരിച്ചു. ദിലീപ് ഫ്രാൻസിസ് ജോർജ് (65) ആണ് നാട്ടിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ മരിച്ചത്. ഇന്നലെ രാവിലെ കൊച്ചിയിൽ നിന്ന് പുറപ്പെട്ട എ1 - 149 വിമാനത്തിൽ വച്ചായിരുന്നു സംഭവം. ഭർത്താവിനെ സ്വീകരിക്കാൻ എയർപോർട്ടിലെത്തിയ ഭാര്യ സോഫിയയ്ക്ക് മുന്നിലേയ്ക്കെത്തിയത് ഹൃദയം തകർക്കുന്ന വാർത്തയായിരുന്നു.
രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് യുകെ യിലേക്ക് യാത്ര ചെയ്ത യുകെ മലയാളി വിമാനത്തില്‍ അസ്വസ്ഥത അനുഭവപ്പെട്ട ദിലീപ് ഫ്രാന്‍സിസ് ജോര്‍ജ്ജിന് വിമാനത്തില്‍ വച്ചു അടിയന്തര സഹായം നല്‍കിയെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ നഷ്ടപ്പെട്ടു.
അദേഹത്തിന്റെ വിവരങ്ങള്‍ നല്‍കാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത ഏജന്‍സിയെ വിമാന അധികൃതര്‍ സമീപിച്ചു എങ്കിലും അവര്‍ക്ക് അദ്ദേഹത്തിന്റെ വിവരങ്ങള്‍ മാത്രമാണ് ലഭ്യമായിരുന്നത്. വിമാനത്തിൽനിന്നും ലഭിച്ച സന്ദേശം എയർ ഇന്ത്യയിലെ മലയാളിയായ ഉദ്യോഗസ്ഥൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. മലയാളി കൂട്ടായ്മയില്‍ നിന്നും വിവരങ്ങള്‍ തേടി അന്വേഷിച്ച് വീട്ടില്‍ എത്തിയപ്പോള്‍ വീട് അടച്ച് ഭാര്യയും മക്കളും ദിലീപിനെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ പോയിരുന്നു.
പതിനൊന്നരയോടെ വിമാനം ലാൻഡ് ചെയ്യുമ്പോഴേക്കും പൊലീസ് സഹായം ആവശ്യമുണ്ടെന്നു കൂടി വിമാനത്തിൽ നിന്നും പൈലറ്റ് എയർ ഇന്ത്യ അധികൃതരെ അറിയിച്ചു. ഇതൊന്നും അറിയാതെ എയർ പോര്‍ട്ടില്‍ കാത്തു നിന്ന ഉറ്റവരുടെ മുന്നിലേക്ക് എത്തിയതാകട്ടെ ചേതനയറ്റ ദിലീപിന്റെ ശരീരം. മൃതദേഹം ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ ശേഷം മാത്രമേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുകയുള്ളു. ഇതിന് ആവശ്യമായ നടപടികൾ പുരോഗമിക്കുകയാണ്.
ദിലീപ് ഫ്രാന്‍സിസ് ജോര്‍ജ് യുകെയില്‍ നോട്ടിംഗാമിലെ താമസക്കാരനാണ്. മൂന്ന് മക്കളുണ്ട്. മൂവാറ്റുപുഴ സ്വദേശിയായ ദിലീപ് ഫ്രാൻസിസ് ജോർജ് ആദ്യഭാര്യയുടെ മരണശേഷം പാകിസ്ഥാൻ സ്വദേശിയായ സോഫിയയെ വിവാഹം കഴിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.