ലോകത്ത് ഏറ്റവുമധികം സ്കോച്ച് വിസ്ക്കി ഇറക്കുമതി ചെയ്യുന്ന വിപണിയായി ഇന്ത്യമാറിയെന്ന് റിപ്പോർട്ടുകൾ.

ബ്രിട്ടൻ;ലോകത്ത് ഏറ്റവുമധികം സ്കോച്ച് വിസ്ക്കി ഇറക്കുമതി ചെയ്യുന്ന വിപണിയായി ഇന്ത്യമാറിയെന്ന് റിപ്പോർട്ടുകൾ. ഫ്രാൻസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇക്കാര്യത്തിൽ ഇന്ത്യ ഒന്നാമതെത്തിയത്. 2022ൽ ഏകദേശം 219 ദശലക്ഷം കുപ്പി സ്കോച്ച് ഇന്ത്യ ഇറക്കുമതി ചെയ്തെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അവയിൽ ഭൂരിഭാഗവും വിറ്റഴിക്കുകയും ചെയ്തു. വിസ്കി ഉപഭോ​ഗത്തിൽ മുൻപ് ഒന്നാമതായിരുന്ന ഫ്രാൻസ് കഴിഞ്ഞ വർഷം 205 ദശലക്ഷം കുപ്പികളാണ് ഇറക്കുമതി ചെയ്തത്.

ഇന്ത്യയുടെ മൊത്തം വിസ്‌കി വിപണിയുടെ രണ്ടു ശതമാനം മാത്രമാണ് സ്‌കോച്ച് വിസ്‌കി. എങ്കിലും ഇന്ത്യ തന്നെയാണ് ഇക്കാര്യത്തിൽ മുന്നിലെന്ന് സ്‌കോച്ച് വിസ്‌കി അസോസിയേഷൻ (SWA) പറഞ്ഞു. സ്കോച്ച് വിസ്കി ഇറക്കുമതിയിൽ മുൻ വർഷത്തേക്കാൾ 60 ശതമാനം വർധനയുണ്ടായതായും അസോസിയേഷൻ അറിയിച്ചു. ഓരോ കുപ്പിക്കും ഇന്ത്യയിൽ 150 ശതമാനം മുതൽ 195 ശതമാനം വരെ കസ്റ്റംസ് തീരുവകളും മറ്റ് തീരുവകളും ഈടാക്കുന്നുണ്ട്. ഇതിനിടെയാണ് സ്കോച്ച് വിസ്‌കി വിൽപന രാജ്യത്ത് വർദ്ധിച്ചത് എന്നതും ശ്രദ്ധേയമാണ്.

സ്‌കോച്ച് വിസ്‌കിയുടെ തീരുവ കുറയ്ക്കുക എന്നത് ഇന്ത്യ-യുകെ വ്യാപാര ചർച്ചകളിലെ പ്രധാന വിഷയങ്ങളിലൊന്നാണ്. ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കസ്റ്റംസ് തീരുവ ഏകദേശം 100 ശതമാനമായി കുറയുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെ സംഭവിച്ചാൽ കൂടുതൽ ഉപയോക്താക്കളിലേക്ക് സ്കോച്ച് വിസ്കി എത്തുകയും വിൽപന വൻതോതിൽ വർദ്ധിപ്പിക്കുകയും ചെയ്യും.

കോവിഡ്-19 മാന്ദ്യത്തിനിടെയാണ് ഇന്ത്യയുടെ സ്കോച്ച് വിസ്കി ഉപഭോഗം കുത്തനെ ഉയർന്നത്. 2019ൽ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തത് 131 ദശലക്ഷം കുപ്പി സ്‌കോച്ച് വിസ്‌കി മാത്രമാണ്. കഴിഞ്ഞ ഒരു ദശകത്തിനിടെ ഇന്ത്യയിലേക്കുള്ള സ്കോച്ച് വിസ്കി കയറ്റുമതിയുടെ അളവ് 200 ശതമാനത്തിലധികം വർദ്ധിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നാൽ‌ സ്കോട്ട്ലൻഡിലെ വിസ്കി കമ്പനികളുടെ കുപ്പികൾ രാജ്യത്തേക്ക് കൂടുതലായി എത്തുമെന്ന് വിസ്കി അസോസിയേഷൻ പറഞ്ഞു. സ്കോട്ടിഷ് വ്യവസായത്തിന് അനുകൂലമായ ഒരു ഡീൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

2022-ൽ സ്കോച്ച് വിസ്കി ഉപഭോഗത്തിൽ ഏഷ്യ യൂറോപ്പിനെ മറികടന്നിരുന്നു. “ഏഷ്യ-പസഫിക് മേഖലയിൽ, പ്രത്യേകിച്ച് തായ്‌വാൻ, സിംഗപ്പൂർ, ഇന്ത്യ, ചൈന എന്നിവിടങ്ങളിൽ ഇക്കാര്യത്തിൽ വലിയ വളർച്ച ഉണ്ടായിട്ടുണ്ട്”, എന്നും വിസ്കി അസോസിയേഷൻ പറഞ്ഞു. സ്കോച്ച് വിസ്കി വിപണിയുടെ 33 ശതമാനവും വടക്കേ അമേരിക്കയിലാണ്. 2022-ൽ, യുകെയിൽ നിന്നും ഏകദേശം 7.5 ബില്യൺ ഡോളറിന്റെ സ്കോച്ച് വിസ്കി കയറ്റുമതി ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിസ്‌കി ഭീമൻമാരായ ഡിയാജിയോയും പെർനോഡ് റിക്കാർഡുമൊക്കെ ഇന്ത്യയെ വലിയ സാധ്യതകളുള്ള ഒരു വിശാലമായ വിപണിയായാണ് കാണുന്നത്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !