പണ്ഡിറ്റ് ദീനതയാ ഉപാധ്യായ സ്മൃതി ദിനാചരണവും ബൂത്ത് സമ്മേളനങ്ങളും നടത്തി

KOTTAYAM; തലപ്പലം..ബിജെപി തലപ്പലം പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ വിവിധ ബൂത്തുകളിൽ ദീനദായാൽ ഉപാധ്യായ സ്മൃതി ദിനചാരണവും..ബൂത്ത്‌ സമ്മേളനവും നടത്തി..

       ഏകാത്മ മാനവ ദർശനം എന്ന മഹത്തായ ആദർശത്തിന്റെ ഉപഞ്ജാതാവായ,ഭാരതീയ ജനസംഖത്തിന്റെ സ്ഥാപക നേതാക്കൻമാരിൽ ഒരാളായിരുന്ന പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായയുടെ സ്മൃതി ദിനവും വിവിധ ബൂത്തുകളുടെ ബൂത്ത് സമ്മേളനവും സമർപ്പണനിധിയും നടത്തി.ഏകാത്മ മാനവദർശനം എന്ന തത്വം അടിസ്ഥാനമാക്കിയാണ് ബിജെപി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. 67,70 നമ്പർ ബൂത്തുകളിൽ ബിജെപി ജില്ലാ പ്രസിഡണ്ട് ലിജിൻ ലാലും.68,69 നമ്പർ ബൂത്തുകളിൽ ബിജെപി മധ്യമേഖല സംഘടന സെക്രട്ടറി പത്മകുമാറും, 66 ആം നമ്പർ ബൂത്തിൽ ബിജെപി ഭരണങ്ങാനം മണ്ഡലം പ്രസിഡണ്ട് സരീഷ് പനമറ്റവും ഉദ്ഘാടനം നടത്തി.

ബിജെപി ഭരണങ്ങാനം മണ്ഡലം ജനറൽ സെക്രട്ടറി സതീഷ് തലപ്പലം,ജില്ലാ കമ്മിറ്റിയംഗം അഡ്വക്കേറ്റ് മോഹൻകുമാർ,മണ്ഡലം വൈസ് പ്രസിഡണ്ട് ജയന്തി,ന്യൂനപക്ഷമോർച്ച മണ്ഡലം പ്രസിഡണ്ട് ജോണി തോപ്പിൽ, എസ് സി മോർച്ച മണ്ഡലം പ്രസിഡണ്ട് മണിവർണ്ണൻ,ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്സുരേഷ് പി കെ,ജനറൽ സെക്രട്ടറി ബൈജു കടപുഴ,വാർഡ് മെമ്പർ ചിത്ര സജി,മോഹനൻ പടിപ്പുരക്കൽ, വൈശാഖ് വി നായർ,സജി ഡി ബാബുചാലിൽ,സുരേഷ് ആരാധന,റെജി കദളിപ്പറമ്പിൽ, അരുൺ ജോസ് ,ടോജോ മണ്ഡപത്തിൽ,ശിവദാസൻ നായർ, വിജയൻ പുതുവായിൽ,ഗിരീഷ് ആരാധന തുടങ്ങിയവർ സംസാരിച്ചു.



🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !