തിരുവനന്തപുരം: ഇന്ധന വിലവർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് നിയമസഭയിലേക്ക് മാർച്ച് നടത്തി. ഇതിനിടെ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബൈക്ക് കത്തിച്ച് പ്രതിഷേധിച്ചു. ബൈക്ക് കൊണ്ടുവന്ന് നിയമസഭയ്ക്ക് മുന്നിലിട്ട് കത്തിക്കുകയായിരുന്നു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു.
തുടർന്ന് പ്രതിഷേധക്കാര്‍ നിയമസഭയ്ക്കു മുന്നില്‍ റോഡ് ഉപരോധിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. അക്രമാസക്തരായ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ, ഇന്ധന സെസിലും നികുതി വര്‍ധനവിലും പ്രതിഷേധിച്ച് നാല് യുഡിഎഫ് എംഎൽഎമാർ സഭാ കവാടത്തിൽ അനിശ്ചിതകാല സത്യഗ്രഹമാരംഭിച്ചു.
ബജറ്റിനെതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയാണ്. പ്ലക്കാർഡുമായാണ് പ്രതിപക്ഷം അംഗങ്ങൾ സഭയിലെത്തിയത്. ചോദ്യോത്തരവേളയുടെ തുടക്കത്തിൽ തന്നെ പ്രതിപക്ഷം പ്രതിഷേധം ഉയത്തി. വെള്ളക്കരം വർധിപ്പിച്ചത് അടക്കമുള്ള വിഷയങ്ങൾ പറഞ്ഞാണ് പ്രതിപക്ഷ പ്രതിഷേധം. ഷാഫി പറമ്പിൽ, സി ആർ മഹേഷ്, മാത്യു കുഴൽ നാടൻ, നജീബ് കാന്തപുരം എന്നിവരാണ് സത്യഗ്രഹമിരിക്കുന്നത്. ബജറ്റ് പൊതു ചർച്ചക്ക് മുൻപേയാണ് പ്രതിപക്ഷം സമരം പ്രഖ്യാപിച്ചത്.

നിയമസഭക്ക് പുറത്തും വലിയ തോതിൽ സമരം നടത്താനാണ് യുഡിഎഫ് തീരുമാനം. നാളെ എല്ലാ കലക്ടറേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും കോൺഗ്രസ് മാർച്ച് സംഘടിപ്പിക്കും. 13 ന് യുഡിഎഫ് ജില്ല കേന്ദ്രങ്ങളിൽ രാപ്പകൽ സമരം നടത്തും. ശക്തമായ സമരത്തിലൂടെ ബജറ്റിൽ പ്രഖ്യാപിച്ച നികുതി വർധനയും സെസും പിൻവലിപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം.
സഭ ബഹിഷ്‌കരിച്ച് സമരം വേണ്ട എന്നാണ് പ്രതിപക്ഷത്തിന്റെ നേരത്തെയുള്ള തീരുമാനം. സഭ ബഹിഷ്‌കരിച്ചാൽ അതിന്റെ ഗുണം സർക്കാറിനാവുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഒരു വിഭാഗം എംഎൽഎമാർ പ്രതിഷേധിക്കുമ്പോൾ മറ്റുള്ളവർ ബജറ്റ് ചർച്ചയിൽ അടക്കം സർക്കാരിനെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിക്കുകയാണ് ചെയ്യുന്നത്.
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.