ഈസ്താംബൂൾ: തുർക്കിയിലും സിറിയയിലും ശക്തമായ ഭൂചനത്തിൽ കനത്ത നാശനഷ്ടം. റിക്ടർ സ്കെയിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനമാണ് കിഴക്കൻ തുർക്കിയിൽ അനുഭവപ്പെട്ടത്. 6.7 റിക്ടർ സ്കെയിലില്‍ തുടർ ഭൂചലനവും അനുഭവപ്പെട്ടു. ഇരുരാജ്യങ്ങളിലുമായി 400ൽ അധികം പേർക്ക് ഭൂചനലത്തില്‍ പരിക്കേറ്റിട്ടുണ്ട്.
തുർക്കിയിൽ 55 പേരും സിറിയയിൽ 43 പേരും മരിച്ചതായാണ് ആദ്യ റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. രക്ഷപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. മരണസംഖ്യ ആയിരമായി ഉയരാൻ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കൽ സർവേ പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെയാണ് ഇരുരാജ്യങ്ങളിലും ഭൂചലനം അവനുഭവുപ്പെട്ടത്. നിരവധി കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്.
ധാരാളം പേര്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റർ ഭൂമിക്കടിയിലാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം. ആദ്യ ചലനത്തിനു പിന്നാലെ ആറ് തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടുവെന്നും ആളുകള്‍ തകര്‍ന്ന വീടുകള്‍ക്കുള്ളിലേക്ക് കയറരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറ്റലി സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.