തൊടുപുഴ: കഴിഞ്ഞ ദിവസം സാമ്പത്തികബാധ്യതയെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച കുടുംബത്തിലെ മൂന്നാമത്തെയാളും മരിച്ചു. തൊടുപുഴ ചിറ്റൂർ പുല്ലറയ്ക്കൽ ആന്റണി-ജെസ്സി ദമ്പതികളുടെ മകൾ സിൽനയാണ് മരിച്ചത്. ചികിത്സയിലിരിക്കെ ആന്റണിയും ജെസിയും മരിച്ചിരുന്നു.
ഇക്കഴിഞ്ഞ 30ന് രാത്രിയോടെയാണ് തൊടുപുഴ ചിറ്റൂർ പുല്ലറയ്ക്കല്‍ ആന്റണി, ഭാര്യ ജെസി, മകള്‍ സിൽന എന്നിവരെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ നാട്ടുകാർ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മൂന്ന് പേരും വിഷം കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ മൂവരെയും വെന്റിനലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇതില്‍ ജെസിയാണ് ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതുമൂലം ആദ്യം മരണപ്പെട്ടത്. പിന്നീട് ഭർത്താവ് ആന്റണിയും മരണപ്പെട്ടു. ഇന്ന് രാവിലെയോടെ മകൾ സിൽനയും മരിച്ചത്.
തൊടുപുഴ ഗാന്ധി സ്ക്വയറിനടുത്ത് ബേക്കറി നടത്തുകയായിരുന്നു ആൻറണി. സാമ്പത്തിക ബാധ്യതയാണ് മൂന്നു പേരുടെയും അത്മഹത്യക്കിടയാക്കിയതെന്നാണ് പോലീസ് നൽകുന്ന വിവരം.
10 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നുവെന്ന് ബേക്കറിയിലെ തൊഴിലാളികളും നാട്ടുകാരും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.ഇവർ കുടുംബമായി അടിമാലി ആനച്ചാലിൽ ആയിരുന്നു താമസം. പിന്നീടാണ് ഇവർ തൊടുപുഴയിലേക്ക് വന്നത്. സംഭവത്തെകുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കടബാധ്യത എങ്ങനെയുണ്ടായി, പലിശക്കാരുടെ ഭീക്ഷണിയുണ്ടായിരുന്നോ എന്നൊക്കെയാണ് പോലീസ് അന്വേഷിക്കുന്നത്.
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.