യുകെ: യുകെയിൽ മലയാളി വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു. ബെഡ്ഫോഡ് ഷെയറിലെ ലൂട്ടൻ ഡൺസ്റ്റബിൾ സെന്ററിൽ വിവിയൻ ജേക്കബിന്റെ മകൾ കയല ജേക്കബ് ആണ് കുഴഞ്ഞു വീണ് മരിച്ചത്. 16 വയസായിരുന്നു.
ബുധനാഴ്ച മുതൽ പനിയായിരുന്നു. ഇതിനെ തുടർന്ന് ചില അസ്വസ്ഥതകൾ കുട്ടി പ്രകടിപ്പിച്ചിരുന്നു. പ്രാഥമിക ചികിത്സകൾ നൽകി. എന്നാൽ അതൊന്നും ഫലം കണ്ടില്ല. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെ കുഞ്ഞ് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.
കുട്ടിയുടെ മാതാപിതാക്കളും ഏകസഹോദരനും പനി ഉണ്ട്. അസ്വസ്ഥത രൂക്ഷമായതിനെ തുടർന്ന് ആംബുലൻസ് സേവനം തേടിയെങ്കിലും ആംബുലൻസ് എത്തും മുൻപ് കുട്ടി കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ലൂട്ടനില്‍ താമസമാക്കിയ ഇവർ തൊടുപുഴ സ്വദേശികൾ ആണ്. സംസ്കാരം പിന്നീട് യുകെയിൽ നടത്തും.
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.