ചെന്നൈ: എല്‍ടിടിഇ നേതാവ് വേലുപ്പിളള പ്രഭാകരന് ജീവനോടെയുണ്ടെന്ന് അവകാശപ്പെട്ട് തമിഴ് നാഷണല്‍ മൂവ്മെന്റ് (ടിഎന്‍എം) നേതാവ് രംഗത്ത്. ടിഎന്‍എം നേതാവ് പി നെടുമാരനാണ് വേലുപ്പിള്ള ജീവിച്ചിരിപ്പുണ്ടെന്ന് മാധ്യമങ്ങൾക്ക് മുൻപാകെ പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. എല്‍ടിടിഇയുടെ തലവനായ വേലുപ്പിളള പ്രഭാകരന് തന്റെ കുടുംബവുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നും സമയമാകുമ്പോള്‍ പുറത്ത് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രഭാകരന് നിലവില്‍ എവിടെയാണെന്ന് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും കുടുംബത്തിന്റെ അനുമതിയോടെയാണ് താന്‍ ഈ കാര്യം തുറന്ന് പറയുന്നതെന്നും നെടുമാരന് കൂട്ടിച്ചേര്‍ത്തു. ശ്രീലങ്കയില്‍ നടക്കുന്ന നിലവിലെ പ്രതിഷേധങ്ങള്‍ പ്രഭാകരന് പുറത്ത് വരാനുള്ള അനുയോജ്യമായ സമയമാണ്. പുറത്ത് വന്നാല്‍ തമിഴ് ഈഴം സ്ഥാപിക്കാനുള്ള പദ്ധതികളെ കുറിച്ച് പങ്കുവെക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നെടുമാരന്റെ അവകാശവാദത്തെ ശരിവെക്കുന്ന പ്രസ്താവനയുമായി ശ്രീലങ്കന്‍ മുന്‍ മന്ത്രി എംപി ശിവാജിലിംഗവും രംഗത്തെത്തി. ശ്രീലങ്കന്‍ സൈന്യം വധിച്ചുവെന്ന് അവകാശപ്പെട്ട പ്രഭാകരന്റെ മൃതദേഹം ഇതുവരെ അയാളുടേതാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല.
പ്രഭാകരന് ജീവിച്ചിരിക്കുന്നു എന്ന അവകാശവാദം നെടുമാരന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് പറഞ്ഞ ശിവലിംഗം അത് തള്ളിക്കളയാന്‍ കഴിയില്ലെന്നും സത്യമാണെങ്കില്‍ ലോകത്ത് എല്ലായിടത്തുമുളള തമിഴന്മാര് സന്തോഷവാന്മാരായിരിക്കുമെന്നും മുന്‍ മന്ത്രി കൂട്ടിച്ചേര്‍ത്തു.2009 മെയിലാണ് പ്രഭാകരനെ വധിച്ചുവെന്ന് ശ്രീലങ്കന്‍ സൈന്യം അവകാശപ്പെട്ടത്. ശ്രീലങ്കയില്‍ പ്രത്യേക രാജ്യം ആവശ്യപ്പെട്ട തമിഴ് പുലികള്‍ക്കെതിരേയും അവരെ അനുകൂലിക്കുന്നവര്‍ക്ക് എതിരേയും ശ്രീലങ്ക വ്യാപക സൈനിക നടപടി സ്വീകരിച്ചിരുന്നു. ഇതിനൊടുവിലാണ് പ്രഭാകരന് കൊല്ലപ്പെട്ടുവെന്ന് ശ്രീലങ്കന്‍ സൈന്യം അവകാശപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.