മലയാളി നഴ്സ് യുകെയിലെ ലിവര്‍പൂളില്‍ മരിച്ചു

ലിവര്‍പൂള്‍: മലയാളി നഴ്സ് യുകെയിലെ ലിവര്‍പൂളില്‍ മരിച്ചു. കോട്ടയം പാലാ സ്വദേശിയും ലിവര്‍പൂള്‍ ഹാര്‍ട്ട് ആന്റ് ചെസ്റ്റ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‍സുമായ മാര്‍ട്ടിന്‍ വി ജോര്‍ജിന്റെ ഭാര്യ അനു മാര്‍ട്ടിന്‍ (37) ആണ് മരിച്ചത്. മാഞ്ചസ്റ്റര്‍ റോയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെ ആയിരുന്നു അന്ത്യം

നഴ്‍സായ അനു കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി അര്‍ബുദ രോഗ ബാധിതയായി ചികിത്സയിലായിരുന്നു. 2011 മുതല്‍ 2019 വരെ മസ്‍കറ്റില്‍ ജോലി ചെയ്‍തിരുന്ന അനുവിന് പിന്നീട് ബ്ലഡ് ക്യാന്‍സര്‍ സ്ഥിരീകരിച്ചതോടെ ചികിത്സയിലായിരുന്നു. മജ്ജ മാറ്റിവെയ്ക്കല്‍ ശസ്‍ത്രക്രിയയിലൂടെ രോഗം ഏതാണ്ട് ഭേദമായിരുന്നു. നാല് മാസം മുമ്പാണ് ഭര്‍ത്താവ് മാര്‍ട്ടില്‍ ലിവര്‍പൂളില്‍ എത്തിയത്. മൂന്നാഴ്ച മുമ്പ് അനുവും ഭര്‍ത്താവിന്റെ അടുത്തെത്തി. 

ലിവര്‍പൂളിലെത്തിയതിന് പിന്നാലെ ക്ഷീണം അനുഭവപ്പെട്ട അനുവിനെ ലിവര്‍പൂള്‍ റോയല്‍ ആശുപത്രിയിലും പിന്നീട് റോയല്‍ ക്ലാറ്റര്‍ബ്രിഡ്ജ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു. കഴിഞ്ഞയാഴ്ച ആരോഗ്യനില കൂടുതല്‍ വഷളായതോടെ മാഞ്ചസ്റ്റര്‍ റോയല്‍ ഇന്‍ഫേര്‍മറി ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സ തുടരുന്നതിനിടെ ആയിരുന്നു അന്ത്യം. 

ഇന്നലെ വൈകുന്നേരം 4 മണിയോടുകൂടി വെന്റിലേറ്റർ വിഛേദിച്ചു മരണത്തിനു  അനു കിഴടങ്ങിയപ്പോൾ എന്റെ മോളെ നീയില്ലാതെ ഞാൻ എങ്ങനെ ജീവിക്കും രണ്ടുകുട്ടികളെ ഞാൻ എങ്ങനെ വളർത്തും എന്ന മാർട്ടിന്റെ കരച്ചിൽ  ആദരാജ്ഞലി അർപ്പിക്കാൻ മാഞ്ചെസ്റ്റെർ റോയൽ ഇൻഫർമേറി ഹോസ്പിറ്റലിൽ എത്തിയ എല്ലാവരെയും ദുഃഖത്തിലാക്കി. 

മാർട്ടിൻ പാല പോണാട് വേലിക്കകത്തു കുടുംബാംഗമാണ്. ദമ്പതികള്‍ക്ക് രണ്ട് പെൺമക്കൾ ആണുള്ളത്.  Angelina (7) Izabella (3), മക്കൾ  ഇരുവരും നാട്ടിൽ. മരിച്ച അനു, മാനന്തവാടി കാട്ടിക്കുന്ന് വടക്കേടത്ത്  ശ്രീ V.P George & Gracy ദമ്പതികളുടെ ഇരട്ടമക്കളിൽ ഒരാളാണ്.

സംസ്കാര ശുശ്രൂഷകള്‍, മറ്റു വിവരങ്ങള്‍ അറിവായിട്ടില്ല. മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് യുക് മ അറിയിച്ചു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !