കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ വൻ തീപിടുത്തം. ഉച്ചക്ക് ഒരുമണിയോടുകൂടിയാണ് തീപിടുത്തമുണ്ടായത്. അടുത്തുള്ള കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. ഇതുവരെ ആളപായമില്ല സമീപത്തേക്കു തീപടരാതിരിക്കാൻ ശ്രമം നടക്കുന്നു.
പുതിയതായി നിർമ്മാണം നടക്കുന്ന 8 നില ക്യാൻസർ ബ്ലോക് കെട്ടിടത്തിലാണ് വൻ അഗ്നിബാധ ഉണ്ടായത്. മൂന്നാം വാര്‍ഡിന് പിന്നിലാണ് ഈ പുതിയ 8 നില കെട്ടിടം നിര്‍മാണം പുരോഗമിക്കുന്നത്.
കോട്ടയത്ത് നിന്നും അടുത്ത പ്രദേശങ്ങളില്‍ നിന്നും ഉള്ള ഫയര്‍ ഫോഴ്സ് തീ അണയ്ക്കാന്‍ അശാന്ത പ്രവര്‍ത്തനം നടത്തുന്നു.
കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അന്വേഷണം നടത്താന്‍ ഉത്തരവിട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.