കോട്ടയം; രാമപുരം ഗവണ്മെന്റ് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ആവശ്യത്തിന് ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയും നിയമിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി രാമപുരം പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ് ദീപു സീ ജി,
ആയിരക്കണക്കിന് ആളുകൾക്ക് ആശ്രയമായ രാമപുരം ഗവണ്മെന്റ് ഹോസ്പിറ്റലിന്റെ ശോചനീയാവസ്ഥ ഉടനടി പരിഹരിക്കണമെന്ന് ബിജെപി രാമപുരം പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ്,ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതും.വേണ്ട സജ്ജീകരണങ്ങൾ ഇല്ലാത്തതും രാമപുരം ചുറ്റപ്പെട്ട പ്രദേശങ്ങളിലെ ആയിരക്കണക്കിന് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നസാഹചര്യമാണെന്നും, നിലവിൽ രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണെന്നും അദ്ദേഹം പറഞ്ഞു,
ആവശ്യത്തിന് സ്ഥലസൗകര്യമുള്ള ആശുപത്രിയിൽ സ്ഥലം എം ൽ എ യും എംപിയും ഇടപെട്ട് മുഴുവൻ സമയ ചികിത്സക്കുള്ള സംവിധാനം ഒരുക്കണമെന്നും അദ്ദേഹം വശ്യപ്പെട്ടു,നിലവിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന രാമപുരം ഗവണ്മെന്റ് ആശുപത്രി.ബ്ലോക്ക് പഞ്ചായത്തു ഭരണസമിതിയും തിരിഞ്ഞു നോക്കുന്നില്ലന്നും.
പരാതികൾ ഉയരുന്ന സാഹചര്യത്തിൽ ജനപ്രതിനിധികൾ ആശുപത്രി സന്ദർശനവും പ്രസ്താവനകളും വാഗ്ധാനങ്ങളും മാത്രമായി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്നും ദീപു ആരോപിച്ചു. ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്.വരുന്ന പത്താം തിയതി രാമപുരം ഗവണ്മെന്റ് ആശുപതിക്ക് മുൻപിൽ ബിജെപി രാമപുരം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും ദീപു സി ജി പറഞ്ഞു
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.