പൂഞ്ഞാർ;2021 ഒക്‌ടോബറിൽ ഉണ്ടായ പ്രളയത്തിൽ ഏറ്റവുമധികം നാശനഷ്ടം ഉണ്ടായ കോട്ടയം ജില്ലയുടെ കിഴക്കൻ മലയോരമേഖലകളായ കൂട്ടിക്കൽ,മൂന്നിലവ് പഞ്ചായത്തുകൾക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും നദികളിൽ അടിഞ്ഞു കൂടിയിരിക്കുന്ന പ്രളയാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ധനകാര്യ മന്ത്രിയോട് ആവശ്യപ്പെട്ട്. ജില്ലാ പഞ്ചായത്തഗം അഡ്വ;ഷോൺ ജോർജ്,
ശ്രീ. കെ.എൻ. ബാലഗോപാൽ ധനകാര്യ വകുപ്പ് മന്ത്രി കേരള സർക്കാർ
ബഹുമാനപ്പെട്ട മന്ത്രി,
ജില്ലയുടെ കിഴക്കൻ മലയോര മേഖലകളായ കൂട്ടിക്കൽ, മൂന്നിലവ് ഗ്രാമപഞ്ചായത്തുകളെയാണ്.റോഡുകളും പാലങ്ങളും ഉൾപ്പെടെ തകർന്ന് കോടാനുകോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. 2023-24 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ കൂട്ടിക്കൽ, മുന്നിലവ് പഞ്ചായത്തുകൾക്കായി പ്രത്യേക പാക്കേജ് അനുവദിയ്ക്കണമെന്ന് അഭ്യർത്ഥി ക്കുന്നു. അതോടൊപ്പം തന്നെ മീനച്ചിലാർ, പുല്ലകയാർ, മണിമലയാർ എന്നീ നദികളിൽ പ്രളയത്തെ തുടർന്ന് കല്ലും മണലും അടിഞ്ഞ് കൂടിയിരിക്കുകയാണ്. ഇത് തുടർ പ്രളയ ങ്ങൾക്ക് സാധ്യത വർദ്ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ പ്രസ്തുത നദികളിലെ മണൽ നീക്കം ചെയ്യുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കി പണം അനുവദിയ്ക്കണം. 2018-ൽ 34.73 കോടി രൂപ അനുവദിച്ച് നിർമ്മാണം ആരംഭിച്ച മുണ്ടക്കൽ-ഇളങ്കാട്-വാഗമൺ റോഡിന്റെ നിർമ്മാണം പാതി വഴിയിൽ അവസാനിപ്പിച്ചിരിക്കുകയാണ്. കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് വളരെയേറെ ഉപകാരപ്പെടുന്ന ഈ റോഡ് നിർമ്മാണം അടിയന്തിര മായി പൂർത്തിയാക്കുന്നതിന് കൂടുതൽ തുക അനുവദിയ്ക്കണമെന്നും അഭ്യർത്ഥിക്കുന്നു
അഡ്വ ഷോൺ ജോർജ്
ജില്ലാ പഞ്ചായത്ത് മെമ്പർ
പൂഞ്ഞാർ
📚READ ALSO:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.