തൊടുപുഴ: മൂന്നാറിൽ വിദ്യാർത്ഥിനിയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് സ്വദേശി ആൽവിനാണ് അറസ്റ്റിലായത്.
കൊലപാതകശ്രമത്തിന് പിന്നിൽ പ്രണയ നൈരാശ്യമാണെന്ന് പൊലീസ് വ്യക്തമാക്കി. ഇതിനിടയിൽ കൈ ഞരമ്പുമുറിച്ച് ആത്മഹത്യക്ക ശ്രമിച്ച ഇയാൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം പെൺകുട്ടിയുടെ നില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.
മൂന്നാറില്‍ ടിടിസി ആദ്യ വര്‍ഷ വിദ്യാര്‍ഥിനി പ്രിന്‍സിക്കാണ് ചൊവ്വാഴ്ച വൈകീട്ട് വെട്ടേറ്റത്. ഇരുവരും ഒരുനാട്ടുക്കാരാണ്. മൂന്നാറിൽ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നതിനിടെ പെൺകുട്ടിയുടെ അയൽവായായ യുവാവ് ഇവിടെയെത്തി ആക്രമിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. പിന്നീട് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
📚READ ALSO:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.