മലപ്പുറം;ചങ്ങരംകുളത്ത് പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന വളാഞ്ചേരി കളത്തിൽ രവീന്ദ്രന്റെ മകൻ റോഷൻ ആർ മേനോനെ(13)ആണ് മരിച്ച നിലയിൽ കണ്ടെത്
വെള്ളിയാഴ്ച കാലത്ത് എട്ട് മണിയോടെയാണ് സംഭവം. ഏഴരയോടെ പ്രാവിന് തീറ്റ കൊടുക്കാൻ വാർപ്പിന് മുകളിൽ പോയ വിദ്യാർത്ഥിയെ എട്ടര ആയിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ പോയി നോക്കിയപ്പോഴാണ് വാർപ്പിന് മുകളിലെ ഷെഡിൽ ഇരുമ്പ് പൈപ്പിൽ പ്ളാസ്റ്റിക് കയറുപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.ബന്ധുക്കൾ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവച്ചിരുന്നു.
റോഷൻ വളർത്തിയിരുന്ന മീൻ കഴിഞ്ഞ ദിവസം ചത്തിരുന്നു.ഇതിന്റെ മനോവിഷമിത്തിലായിരുന്നു റോഷൻ എന്ന് ബന്ധുക്കൾ പറഞ്ഞു.മൂക്കുതല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിയാണ്.ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.