ബാങ്കിലെ അഴിമതി ചൂണ്ടിക്കാട്ടി നാട്ടുകാര്‍ നിരവധി തവണ പരാതി നല്‍കിയിട്ടും എല്‍.ഡി.എഫ് സര്‍ക്കാര്‍ ബാങ്ക് ഭരണസമിതിയുടെ അഴിമതി മൂടിവെക്കാന്‍ ശ്രമിക്കുന്നതെന്നും സജി മഞ്ഞക്കടമ്പില്‍ കുറ്റപ്പെടുത്തി.
കേരള കോണ്‍ഗ്രസ് കടനാട് മണ്ഡലം നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസ് കടനാട് മണ്ഡലം പ്രസിഡണ്ട് മത്തച്ചന് അരിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.
പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റിയംഗം ജോസ് വടക്കേക്കര, കേരള കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ജോര്‍ജ് പുളിങ്കാട്, ജോസ് പ്ലാശനാല്‍, രാജന് കുളങ്ങര, ജോയിസ് പുതിയാമഠം,ബ്ലോക്ക് പഞ്ചായത്ത് മെബര്‍ ബിജു പി.കെ, പഞ്ചായത്ത് മെമ്പര്‍ റിത്താമ്മ ജോര്‍ജ്, ടോമി കരൂര്‍, മാര്ട്ടിന് കോലടി, ഷിനു പാലത്തുങ്കല്‍, തോമസ് പൂവത്തുങ്കല്‍, ചെറിയാന് മണ്ണാറകത്ത്, സിബി നെല്ലന്‍കുഴിയില്‍, ജയിസണ്‍ പ്ലാക്കണ്ണി, ജോണ്സണ് കുഴിഞ്ഞാലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇടത് സര്‍ക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിലെ നികുതികള്‍ പിന്‍വലിക്കണമെന്നും, കാര്‍ഷിക മേഖലയോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് കടനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ 4.30 ന് കടനാട് ജംഗ്ഷനില്‍ സായാഹ്ന ധര്‍ണ നടത്തുവാനും നേതൃ യോഗം തീരുമാനിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.