കാസർഗോഡ്;കാഞ്ഞങ്ങാട് ട്രെയിൻ തട്ടി മരിച്ച, ദുർഗാ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനി പവിത്രയ്ക്കു നാട് കണ്ണീരോടെ വിട നൽകി. ജീവിത പ്രതിസന്ധികളെ സധൈര്യം നേരിട്ട പവിത്രയുടെ ജീവനറ്റ ശരീരം അവസാനമായി ഒരുനോക്കു കണ്ടവർ കണ്ണീരണിഞ്ഞു. വളരെ ചെറുപ്പത്തിൽ അമ്മയെയും അച്ഛനെയും നഷ്ടപ്പെട്ടതാണു പവിത്രയ്ക്ക്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ഇന്നലെ 11.45ന് മൃതദേഹം ടൗൺഹാളിൽ പൊതുദർശനത്തിനുവച്ചു.
അന്തിമോപചാരം അര്‍പ്പിക്കാന്‍ ഒട്ടേറെപേര്‍ എത്തിയിരുന്നു. അധ്യാപകരും സഹപാഠികളും അവസാനമായി ഒരുനോക്കു കാണാന്‍ നിറകണ്ണുകളോടെ എത്തി. ഇ.ചന്ദ്രശേഖരൻ എംഎൽഎ, പി.കരുണാകരൻ, നഗരസഭാധ്യക്ഷ കെ.വി.സുജാത, സ്കൂള്‍ മാനേജര്‍ വേണുഗോപാലന്‍ നമ്പ്യാര്‍ തുടങ്ങിയവർ ടൗണ്‍ ഹാളിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്നു മൃതദേഹം പവിത്ര താമസിച്ചിരുന്ന കടിക്കാലിലെ അഷ്‌റഫ് ക്വാർട്ടേഴ്‌സിൽ എത്തിച്ചു.
കൂട്ടുകാരിയുടെ വിയോഗത്തിൽ സങ്കടം താങ്ങാനാവാതെ അനിഷ്മിതയും ഹരണിയും അവളുടെ ചേതസ്സറ്റ ശരീരത്തിനരികെ നിന്നു. എല്ലാ ദിവസവും അനിഷ്മിതയ്ക്കും ഹരണിക്കുമൊപ്പമായിരുന്നു പവിത
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.