കോട്ടയം;വെള്ളൂർ കടകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ എടക്കാട് റാഷി വീട്ടിൽ മുഹമ്മദ് സാജിദ് (51) എന്നയാളെയാണ് വെള്ളൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ഇരുപത്തിയൊന്നാം തീയതി മൂന്നു മണിക്ക് വെള്ളൂര് പ്രവർത്തിക്കുന്ന പലചരക്ക് കടയിൽ നിന്നും മുപ്പതിനായിരം രൂപ മോഷ്ടിച്ച് രക്ഷപെടുകയായിരുന്നു. കടയുടമ പുറത്തിറങ്ങിയ സമയം നോക്കി ഇയാൾ കടയിൽ കയറി മോഷണം നടത്തുകയായിരുന്നു. വ്യാപാരിയുടെ പരാതിയെ തുടർന്ന് വെള്ളൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ കണ്ടെത്തുകയും ,തുടര്‍ന്ന് ഇയാളെ എറണാകുളം മുളന്തുരുത്തിയിൽ നിന്നും പിടികൂടുകയുമായിരുന്നു
ഇയാൾക്ക് പയ്യോളി, പിണറായി, കായംകുളം, മാള, കളമശ്ശേരി, ഊന്നുകൽ എന്നീ സ്റ്റേഷനുകളിലായി സമാന രീതിയിലുള്ള നിരവധി മോഷണ കേസുകൾ നിലവിലുണ്ട്. സാധനം വാങ്ങാൻ എന്ന വ്യാജേനെ കടകളിൽ എത്തുകയും, കടയിലെ സാഹചര്യം നിരീക്ഷിച്ചതിനുശേഷം ഉടമയുടെ ശ്രദ്ധമാറുന്ന സമയം നോക്കി മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു ഇയാളുടെ പതിവ്. വെള്ളൂർ സ്റ്റേഷൻ എസ്.എച്ച്.ഓ ശരണ്യ എസ്.ദേവൻ, എസ്.ഐ വിജയപ്രസാദ് എം.എൽ, എ.എസ്.ഐ രാംദാസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.