കോട്ടയം നഗരത്തിൽ മാനസിക രോഗിയുടെ ആക്രമണം വനിതാ പോലീസ് അടക്കമുള്ളവർക്ക് മർദ്ദനമേറ്റു

 കോട്ടയം :കോട്ടയം നഗരത്തിൽ മാനസിക രോഗി ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു. ആക്രമാസക്തനായ മനോരോഗിയെ തടയാൻ ശ്രമിച്ച പോലീസുകാരും ആക്രമിക്കപ്പെട്ടു .മനോരമയ്ക്ക് സമീപം പൊലീസുകാരന്റെ ബൈക്ക് അക്രമി ചവിട്ടിമറിച്ചിടുന്നത് കണ്ടാണ് വനിതാ പൊലീസ് എത്തിയത്. തുടർന്ന് ഇയാൾ വനിതാ പൊലീസിനേയും അക്രമിക്കുകയായിരുന്നു.

പിങ്ക് പൊലീസിനെ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തിയ ട്രാഫിക്ക് എസ് എച്ച് ഒ ഹരിഹരകുമാർ അടക്കമുള്ളവരെ ഇയാൾ മർദ്ദിച്ചു. ചന്തക്കവലയിൽവെച്ച് ട്രാഫിക്ക് പൊലീസും വെസ്റ്റ് പെലീസും ചേർന്ന് ഇയാളെ പിടികൂടി. പിടിയിലായത് കുമാരനെല്ലൂർ സ്വദേശിയായ മാനസികരോ​ഗിയാണ്. ഇയാൾ കുറെ നാളായി ന​ഗരത്തിൽ അലഞ്ഞുതിരിഞ്ഞ് നടക്കുകയും, പല സ്ഥലങ്ങളിലും അക്രമങ്ങൾ കാണിക്കുകയും ചെയ്യുന്നുണ്ട്.എന്നാൽ മനോരോ​ഗി ആയതിനാൽ പൊലീസ്പിടികൂടിയിരുന്നില്ല.

ഇയാളുടെ കുമാരനെല്ലൂരിലുള്ള ബന്ധുക്കളെ വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. തുടർന്ന് ബന്ധുക്കളുടെ സഹായത്തോടെ ഇയാളെ തിരുവനന്തപുരത്തെ മാനസികാരോ​ഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനാണ് പൊലീസ് ആലോചിക്കുന്നത്. നെഞ്ചിനും കഴുത്തിനും പരിക്കേറ്റ ട്രാഫിക്ക് എസ് എച്ച് ഒ അടക്കമുള്ളവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.



🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !