തിരുവനന്തപുരം : വിദ്യാഭ്യാസ വകുപ്പിലെ 2022 - 23 അധ്യയന വർഷത്തിലെ പുതിയ തസ്തിക നിർണയം പൂർത്തിയായിയെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ആകെ സൃഷ്ടിക്കേണ്ടതായ അധിക തസ്തികളുടെ എണ്ണം 2313 സ്‌കൂളുകളിൽ നിന്നും 6005 ആണ്. 1106 സർക്കാർ സ്കൂളുകളിൽ നിന്നായി 3080 തസ്തികകളും 1207 എയിഡഡ് സ്കൂളുകളിൽ നിന്നായി 2925 തസ്തികകളുമാണ് സൃഷ്ടിക്കേണ്ടത്. ഇതിൽ അധ്യാപക തസ്തിക 5906 ഉം അനധ്യാപക തസ്തിക 99ഉം ആണെന്ന് മന്ത്രി വ്യക്തമാക്കി.
ഏറ്റവും കൂടുതൽ അധിക തസ്തികകൾ സൃഷ്ടിക്കേണ്ട ജില്ല മലപ്പുറം ആണ്. മലപ്പുറത്ത് സർക്കാർ മേഖലയിൽ 694 ഉം എയ്ഡഡ് മേഖലയിൽ 889 ഉം തസ്തികകൾ ആണ് സൃഷ്ടിക്കേണ്ടത്. ഏറ്റവും കുറവ് അധിക തസ്തികകൾ സൃഷ്ടിക്കേണ്ട ജില്ല പത്തനംതിട്ടയാണ്,62 തസ്തികകൾ.
വിവിധ തലത്തിൽ പുതുതായി സൃഷ്ടിക്കേണ്ട തസ്തികകൾ
എച്ച് എസ് ടി - സർക്കാർ - 740, എയിഡഡ് -568
യു പി എസ് ടി - സർക്കാർ - 730,എയിഡഡ് - 737
എൽ പി എസ് ടി - സർക്കാർ -1086,എയിഡഡ്- 978
എൽപി,യുപി സ്കൂളുകളിലെ മറ്റു തസ്തികകൾ- സർക്കാർ - 463,എയിഡഡ്- 604
2019 - 20 വർഷം അനുവദിച്ചു തുടർന്നുവന്നിരുന്നതും 2022 - 23 വർഷം തസ്തിക നിർണയത്തിൽ നഷ്ടപ്പെട്ടതുമായ തസ്തികകൾ - സർക്കാർ - 1638,എയിഡഡ്-2925
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.