കോട്ടയം: സര്‍വമത ഐക്യസന്ദേശമുയര്‍ത്തി മലങ്കര ഓര്‍ത്തഡോക്സ് സഭ ഏകതാസദസ് സംഘടിപ്പിച്ചു. മതജീവിതം നിരന്തരം വിചാരണ ചെയ്യപ്പെടുന്ന സമകാലിക സഹാചര്യത്തില്‍ ഇത്തരമൊരു കൂടിച്ചേരലുകളുടെ പ്രസക്തി വളരെയേറെയാണെന്ന് ആമുഖ പ്രസംഗം നടത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭാദ്ധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവ പറഞ്ഞു.
മതം ഒരു യാഥാര്‍ത്ഥ്യമാണ് അതുള്‍ക്കൊളളാന്‍ എല്ലാവരും തയറാകണം. ഭാരതീയ ധര്‍മ്മത്തിന്റെ സഹിഷ്ണുതയും ഇസ്ലാമിന്റെ സാഹോദര്യവും ബുദ്ധന്റെ അഹിംസയും ക്രിയാരൂപങ്ങളാകുമ്പോഴാണ് മാനവികതയുടെ അപ്പോസ്തോലന്മാരായി മനുഷ്യന് മാറുന്നതെന്നും ബാവ പറഞ്ഞു. മതങ്ങളുടെ കൂട്ടായ്മ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ചൂണ്ടിക്കാട്ടി. സ്നേഹമാണ് ദൈവം എല്ലാ മതങ്ങളിലും സ്നേഹമാണ്ട്. എന്നാല്‍, മതങ്ങളിലും സഭകളിലും വിഭാഗീയത പടര്‍ത്തുന്നവരുടെ എണ്ണവും ചെറുതല്ല. മനുഷ്യഹൃദയങ്ങളെ തിന്മയിലേയ്ക്ക് നയിക്കാന്‍ മാത്രമേ ഇത്തരം വിഭാഗീയതകള്‍ക്ക് കഴിയൂവെന്നും മാര്‍ ജോര്‍ജ് ആലഞ്ചേഞ്ചരി ഓര്‍മ്മിപ്പിച്ചു.
അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് റവന്യൂ ഇന്റലിജന്‍സ് ഡോ. ടിജു. ഐ. ആര്.എസ് മുഖ്യപ്രഭാഷണം നടത്തി. മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ ശ്രേയംസ് കുമാര്‍, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, പാണക്കാട് സയ്യദ് മുനവര്‍ അലി ഷിഹാബ് തങ്ങള്‍, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി,ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പ് സിറിള്‍ മാര്‍ ബസേലിയോസ്,ബിഷപ്പ് മാര്‍ അവ്ഗിന് മാര്‍ കുര്യക്കോസ്, ഡോ.വി.പി. സുഹൈബ് മൗലവി, ശ്രീമദ് അസ്പര്സനാദ സ്വാമികള്‍, റവ. ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്കോപ്പാ, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്,
ബിഷപ്പ് മാര്‍ പോള്‍ ആന്റണി മുല്ലശേരി, ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ അപ്രേം, ബിഷപ്പ് ഉമ്മന്‍ ജോര്‍ജ്, ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത,മാര്‍ ജോസഫ് പളളിക്കാപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ കലക്ടര്‍ പി.കെ. ജയശ്രീ, എ.ഡി.എം. ജിനു പുന്നൂസ് തുടങ്ങി നിരവധി പ്രുമുഖര്‍ ഏകദാ സദസില്‍ സംബന്ധിച്ചു. അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ സ്വാഗതവും കോട്ടയം ഇടവക മെത്രാപ്പോലീത്ത യൂഹാനോര്‍ മാര്‍ ദിയസ്കോറോസ് നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.