മേഡം, അവരെന്നെ ആശുപത്രിയിൽ കൊണ്ടുപോയി.
അടിയന്തിര ഘട്ടത്തിൽ ഒരു മെസ്സേജിലൂടെ സഹായമെത്തിച്ച കേന്ദ്ര വിദേശസകാര്യ സഹമന്ത്രി വി മുരളീധരന് നന്ദിയറിയിച്ച് മലയാളി യുവതിയുടെ ഫേസ്ബുക് പോസ്റ്റ്
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം
ഇന്നലെ ഒരു duty ക്ക് പോകുന്നതിനിടെ തുടരെ വന്ന വാട്സാപ് കോളിൽ ഒരു സ്ത്രീ പതിഞ്ഞ ശബ്ദത്തിൽ സംസാരിച്ചു. എന്താണ് പറയുന്നതെന്ന് ഒട്ടും വ്യക്തമല്ലാത്തതിനാൽ ഞാനത് കട്ട് ചെയ്തു കൊണ്ടേയിരുന്നു.
വാട്സാപ് കോളായതുകൊണ്ട് വാട്സാപ്പിൽ എന്തേലും മെസേജയച്ചിട്ടുണ്ടാകും എന്നു കരുതി വാട്ട് സാപ് നോക്കിയപ്പോൾ നീണ്ട മെസേജുകൾ
സൗദി അറേബ്യയിൽ നിന്നുമാണ്. എനിക്ക് നിൽക്കാത്ത bleeding ആണ് രാവിലെ മുതൽ ഇവരെന്നെ ആശുപത്രിയിൽ കൊണ്ടുപോകുന്നില്ല. എനിക്കിവിടെ ആരെയും അറിയില്ല. ആരുമെന്നെ സഹായിക്കുന്നുമില്ല.
മൊബൈൽ നമ്പർ ഇതാണ്. ഇത്രയുമായിരുന്നു മെസേജിൽ.
സൗദിയിലെ എംബസിയുമായി ബന്ധപ്പെടാൻ എന്താണു മാർഗ്ഗം എന്ന് FB യിൽ ഒരു Post ഇട്ടു. അവിടെ നിന്നും ഒരു സുഹൃത്ത് കേന്ദ്ര മന്ത്രി മുരളീധരൻ സാറിന്റെ മെയിൽ id തന്നു . വിവരങ്ങൾ അദ്ദേഹത്തിനു മെയിൽ ചെയ്തു. (mosvmo@mea.gov.in )
ഇന്ന് രാവിലെ വാട്സാപ്പിൽ ആ സ്ത്രീയുടെ മെസേജ്
മേഡം അവരെന്നെ ആശുപതിയിൽ കൊണ്ടുപോയി - Fine
ഇത്ര ധ്രുതഗതിയിൽ സഹായം സാധ്യമാക്കിയ കേന്ദ്രമന്ത്രിക്ക് എന്റെ അഭിനന്ദനങ്ങൾ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.