കാണാതായ 17കാരൻ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ

പാലക്കാട്: പേഴുങ്കരയിൽ നിന്ന് കാണാതായ 17കാരൻ മരിച്ചു. തൃശ്ശൂരിൽ  കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിച്ചെന്നാണ് പോലീസ് പറയുന്നത്. തിങ്കളാഴ്ചയാണ് അനസിനെ കാണായത്. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ അനസ് നേരത്തെ ഇറങ്ങുകയായിരുന്നു. എന്നാൽ ഏറെ വൈകിയും അനസ് തിരിച്ചെത്താതിനെ തുടർന്ന് അന്വേഷണം നടത്തുകയായിരുന്നു.

തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തു. പിന്നീട് ചാവക്കാട് ഭാഗത്തു നിന്ന് അനസിനെ കണ്ടതായി വിവരം ലഭിച്ചിരുന്നു. എന്നാൽ പൊലീസും വീട്ടുകാരും എത്തുന്നതിന് മുൻപേ അനസ് അവിടെ നിന്ന് കടന്ന് കളഞ്ഞിരുന്നു. അനസിന്‍റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ ചാവക്കാടുള്ള ഒരു കടയിൽ വിറ്റ് പണം കൈപ്പറ്റിയിരുന്നു. ത്യശ്ശുർ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ അനസിനെ കണ്ടെത്തുന്നത്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !