കാക്കനാട്: സീറോമലബാർ സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ ചേർന്ന സീറോമലബാർ യൂത്ത് മൂവ്മെന്റ് (എസ്.എം.വൈ.എം.) ഗ്ലോബൽ സിൻഡിക്കേറ്റ് സമ്മേളനത്തിൽ പാലാ രൂപതാംഗമായ അഡ്വ. സാം സണ്ണി ഓടയ്ക്കൽ ഗ്ലോബൽ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. ബെൽത്തങ്ങാടി രൂപതാംഗമായ ശ്രീ. ജെസ്‌വിൻ ജെ ടോം ജനറൽ സെക്രട്ടറിയായും ഹൊസൂർ രൂപതാംഗമായ എൽസ ബിജു ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികൾ: ഡെപ്യൂട്ടി പ്രസിഡന്റ്: ഗ്ലോറി റോസ് റോയ് (ഫരീദാബാദ്), ജസ്റ്റിൻ ജോസഫ് (ചിക്കാഗോ, USA); വൈസ് പ്രസിഡന്റ്: ജൊവാൻ സെബാസ്റ്റ്യൻ (മെൽബൺ, ഓസ്ട്രേലിയ), ആനന്ദ് എക്ക (ജഗദൽപുർ); സെക്രട്ടറി: ഡൊമിനിക് (മിസ്സിസാഗ, കാനഡ); ജോയിന്റ് സെക്രട്ടറി: സ്വേത ലക്ന (സാഗർ), മെൽവിൻ ജേക്കബ് (ജർമ്മനി), രേഷ്മ തോമസ് (ഷംഷാബാദ്); കൗൺസിലർ: സൊനാലിൻ (രാജ്കോട്ട്).
സീറോമലബാർ യൂത്ത് കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ, ഗ്ലോബൽ ഡയറക്ടർ ഫാ. ജേക്കബ് ചക്കാത്ര, ആനിമേറ്റർ സി. ജിൻസി ചാക്കോ എം.എസ്.എം.ഐ. എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന സമ്മേളനത്തിലാണ് ഗ്ലോബൽ ഇലക്ഷൻ നടന്നത്. തിരഞ്ഞെടുപ്പിനൊരുക്കമായി 'സഭാ നവീകരണത്തിൽ യുവജന നേതൃത്വത്തിന്റെ പങ്ക്' എന്ന വിഷയത്തെ ആസ്പദമാക്കി സീറോമലബാർ സഭയുടെ പി.ആർ.ഒ. യും മീഡിയ കമ്മീഷൻ സെക്രട്ടറിയുമായ റവ. ഡോ. ആന്റണി വടക്കേകര വി.സി. പ്രഭാഷണം നടത്തി. തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾക്ക് മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ സഭാ ആസ്ഥാനത്തു സ്വീകരണം നൽകി.
ഫാ. ആന്റണി വടക്കേകര വി. സി.
പി. ആർ. ഒ. & സെക്രട്ടറി, മീഡിയ കമ്മീഷൻ
ഫെബ്രുവരി 06, 2023
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.