തിരുവനന്തപുരം: സോളാർ കേസ് പ്രതി സരിത എസ്. നായരെ ഭക്ഷണത്തിൽ വിഷം ചേർത്ത് കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ സാമ്പിളുകൾഡൽഹിയിലെ നാഷണൽ ഫോറൻസിക് ലാബിൽ ക്രൈംബ്രാഞ്ച് പരിശോധനയ്ക്ക് അയച്ചു. സരിതയുടെ രക്തം,മുടിഎന്നിവയുടെ സാമ്പിളുകളണ് പരിശോധനയ്ക്കായി അയച്ചത്.
സരിതയുടെ മുൻ ഡ്രൈവറും സഹായിയും ആയിരുന്ന വിനുകുമാർ ഭക്ഷണത്തിലും വെള്ളത്തിും വിഷം കലർത്തി നൽകി കൊല്ലാൻ ശ്രമിച്ചു എന്ന പരാതിയിലാണ്ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത്.സംസ്ഥാനത്തെ ഫോറൻസിക് ലാബിൽ വിഷാംശം തിരിച്ചറിയാനുള്ള സംവിധാനം ഇല്ലാത്തതിനാലാണ് ഡൽഹിയിൽ പരിശോധനയ്ക്ക് അയച്ചത്.
ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾ നേരിടുന്ന സരിത ഇപ്പോൾ തിരുവന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലാണ്. അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്നാണ് വിനുകുമാറിന്റെ ആരോപണം, സരിതയുടെ പല തട്ടിപ്പുകളും പുറത്തുവിടുമെന്ന പേടി കൊണ്ടാണ് ചന്നെ കള്ളക്കേസിൽ കുടുക്കിയതെന്ന് വിനുകുമാർ നേരത്തെ പറഞ്ഞിരുന്നു. വിനുകുമാറിനെതിരെ 2022 നവംബർ എട്ടിനാണ് വധശ്രമത്തിന് പൊലീസ് കേസെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.