തിരുവനന്തപുരം: കഠിനംകുളം വെട്ടുതുറയിൽ കോൺവെന്റിൽ കന്യാസ്ത്രീ പഠനം നടത്തുന്ന യുവതിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുപൂർ സ്വദേശിനി അന്നപൂരണി (27) ആണ് മരിച്ചത്. കഠിനംകുളം വെട്ടുതുറയിലെ റോസ്മിനിയന്‍സ് ഔവര്‍ ലേഡി കോണ്‍വെന്റില്‍ മുറിയില്‍ ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ പ്രാര്‍ത്ഥനയ്ക്ക് എത്താത്തതിനെത്തുടര്‍ന്ന് ഒപ്പമുള്ളവര്‍ അന്വേഷിച്ചു റൂമിൽ എത്തിയപ്പോഴാണ് അന്നപൂരണിയെ ഫാനില്‍ തൂങ്ങിയനിലയില്‍ കാണുന്നത്. മുറിയില്‍ ഇവര്‍ തനിച്ചായിരുന്നു.
മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. തനിക്ക് കന്യാസ്ത്രീയാകാന്‍ യോഗ്യതയില്ലെന്നും അതിനാല്‍ പോകുന്നു എന്നുമാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്. ഒരുവര്‍ഷം മുന്‍പാണ് യുവതി കഠിനംകുളത്തെ കോണ്‍വെന്റിലെത്തിയത്. പഠനത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ സാമൂഹിക സേവനത്തിന് ശേഷം കഴിഞ്ഞമാസമായിരുന്നു ഇവര്‍ മടങ്ങിയെത്തിയത്. ആറ്റിങ്ങല്‍ പൊലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.