അവസാന ദിവസം ഇന്ന്; വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെങ്കില്‍ അടുത്ത മാസം മുതല്‍ ക്ഷേമ പെന്ഷന് മുടങ്ങും; ഇനിയും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ളവർ 10 ലക്ഷത്തോളം പേര്..!
തിരുവനന്തപുരം;സാമൂഹ്യ സുരക്ഷാ പെന്ഷന് വാങ്ങുന്നവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട അവസാന ദിവസം ഇന്ന്. വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവര്‍ക്ക് മാര്‍ച്ച് മാസം മുതല്‍ പെന്ഷന് ലഭിക്കില്ല. ഒരു ലക്ഷം രൂപ കുടുംബ വരുമാന പരിധി കര്‍ശനമാക്കാനാണ് തീരുമാനം
2019 ഡിസംബര്‍ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ പെന്ഷന് ഗുണഭോക്താക്കളാണ് വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടത്. വാര്‍ദ്ധക്യകാല പെന്ഷന്, ഭിന്നശേഷി പെന്ഷന്, കര്‍ഷകത്തൊഴിലാളി പെന്ഷന്, 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്ഷന്, വിധവാ പെന്ഷന് എന്നിവ കൈപ്പറ്റുന്നവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. പെന്ഷന് ഗുണഭോക്താക്കളില്‍ 10 ലക്ഷത്തോളം പേര് ഇനിയും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുണ്ട്
പെന്ഷന് അനുവദിച്ച തദ്ദേശ സ്ഥാപനത്തിലാണ് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കത്തവരെ പെന്ഷന് ഗുണഭോക്തൃ പട്ടികയില്‍ നിന്ന് നീക്കം ചെയ്യും. ഇവര്‍ക്ക് 2023 മാര്‍ച്ച് മുതല്‍ പെന്ഷന് അനുവദിക്കില്ല
അര്‍ഹതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്കു പെന്ഷന് പുനഃസ്ഥാപിച്ചുകിട്ടുമെങ്കിലും കുടിശിക കിട്ടില്ല. അനര്‍ഹരായി നിരവധി പേര് സാമൂഹ്യ സുരക്ഷാ പെന്ഷന് കൈപ്പറ്റുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഇത് ഒഴിവാക്കുന്നതിനുള്ള പ്രാരംഭ നടപടിയായാണ് പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.