ബെംഗളൂരു: സിപിഐഎമ്മിന് സമ്പദ്വ്യവസ്ഥയെ കുറിച്ച് ഇടുങ്ങിയ ചിന്താഗതിയാണ് നിലനില്‍ക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോകത്തിന്റെ ഭൂരിപക്ഷം പ്രദേശങ്ങളില്‍ നിന്നും അവര്‍ അപ്രത്യക്ഷരാണെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു അമിത് ഷായുടെ പരാമര്‍ശം. കോണ്‍ഗ്രസ് കുടുംബ പാര്‍ട്ടിയായി മാറി. പാര്‍ട്ടിക്കകത്ത് ജനാധിപത്യമില്ല. സമാജ്വാദി പാര്‍ട്ടി ആദ്യം ജാതിപാര്ട്ടിയായും പിന്നീട് കുടുംബപാര്ട്ടിയായും മാറിയെന്നും അമിത് ഷാ പറഞ്ഞു. ഇതുവരെയും ആദര്‍ശങ്ങള്‍ മുറുകെ പിടിച്ചാണ് ബിജെപി മുന്നോട്ട് പോയത്. ഒരുപാട് പോരാട്ടങ്ങള്‍ കടന്നാണ് ബിജെപി ഈ കാണുന്ന രീതിയിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.