തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതി കോടതിയിൽനിന്ന് ഓടി രക്ഷപെടാൻ ശ്രമിച്ചു. പത്ത് വർഷം മുമ്പ് വട്ടപ്പാറയിൽ ആര്യ എന്ന പത്താം ക്ലാസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി വീരണകാവ് മൊട്ടമൂല ചന്ദ്രാമൂഴി ക്രൈസ്റ്റ് ഭവനില്‍ രാജേഷാണ് കാട്ടാക്കട കോടതിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത്.
ഇരട്ട ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ രാജേഷിനെ അടുത്തിടെ ഇതരസംസ്ഥാനത്തുനിന്ന് പിടികൂടി കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പ്രതി ഓടിരക്ഷപെടാൻ ശ്രമിച്ചത്. എന്നാൽ പൊലീസ് പിന്നാലെ ഓടി രാജേഷിനെ പിടികൂടി.
2020ല്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലേക്ക് കൊണ്ടുവന്ന രാജേഷ് അവിടെനിന്ന് കടന്നുകളയുകയായിരുന്നു. രാജേഷിനൊപ്പം രക്ഷപ്പെട്ട പ്രതി ശ്രീനിവാസനെ ദിവസങ്ങള്‍ക്കുള്ളില്‍ പൊലീസ് പിടികൂടി. എന്നാൽ രാജേഷിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇയാളെ പിടികൂടാനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാൽ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ അടുത്തിടെ കർണാടകത്തിൽനിന്നാണ് രാജേഷിനെ പൊലീസ് പിടികൂടിയത്.
ജയിൽ ചാടി രക്ഷപെട്ടെന്ന കേസിലാണ് രാജേഷിനെ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയത്. കോടതി നടപടികള്‍ ആരംഭിക്കുന്നതിനിടെയാണ് പൊലീസുകാരെ വെട്ടിച്ച് രാജേഷ് കടന്നത്. രാജേഷ് ഓടിയതിന് പിന്നാലെ പൊലീസ് സംഘവും പാഞ്ഞു.അതിനിടെ പ്രതി അഞ്ചുതെങ്ങിന്മൂട് കള്ളുഷാപ്പിനടുത്ത് പണി പാതിവഴിയില്‍ നിലച്ച് കാടുമൂടിയ കെട്ടിടത്തിൽ കയറി ഒളിച്ചു. അവിടെനിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.