2021 മുതൽ ചൊവ്വയുടെ പ്രതലത്തിൽ പര്യവേഷണം നടത്തിയിരുന്ന ചൈനയുടെ Zhurong Rover ചൊവ്വയിലെ കടുത്ത ശൈത്യത്തിനും പൊടിക്കാറ്റിനും കീഴടങ്ങിയത് ആയി സൂചന.
2022 ൽ ചൊവ്വയുടെ ഉത്തരാർദ്ധ ഗോളം ശൈത്യത്തിലേക്കു പ്രവേശിക്കുന്നതിന് മുന്നോടി ആയി Hibernation Mode ലേക്ക് കടന്ന Zhurong ഇപ്പോളും അതെ സ്ഥിതിയിൽ തന്നെ തുടരുക ആണ് എന്ന് സൂചന.
ചൊവ്വയിലെ ശൈത്യത്തിൽ താപനില കുറയുന്നത് മൂലം Electronic Part കൾക്ക് സംഭവിച്ചേക്കാവുന്ന തകരാറുകൾ ഒഴിവാക്കാനും Solar Panel കൾ ഉൽപാദിപ്പിക്കുന്ന Power Hardware കൾക്ക് പര്യാപ്തം ആകാതെ വരുക ചെയ്യും എന്നതിനാൽ ആണ് Rover നെ Hibernate ചെയ്തത്.
Rover നെ Hibernate ചെയ്ത സമയം പ്രദേശത്ത് പൊടിക്കാറ്റ് അടിക്കുന്നും ഉണ്ടായിരുന്നു എന്ന് NASA യുടെ MOM Orbiter ഉം ചൈനയുടെ Tinwen Orbiter ഉം പകർത്തിയ ചിത്രങ്ങളിൽ വ്യക്തമായിരുന്നു. Zhurong Rover അയച്ച Selfi യിൽ പൊടി പിടിച്ച Solar Panel കളും കാണാൻ കഴിയും.
2022 December ൽ ൽ പ്രദേശത്തെ താപനില ഉയരുമ്പോൾ Rover സ്വയം Hibernation Mode ൽ നിന്നും ഉണർന്നു ഭൂമിയുമായി ബന്ധപ്പെടും എന്നായിരുന്നു പ്രതീക്ഷ എങ്കിലും ഇത് വരെയും അത് ഉണ്ടായില്ല.
NASA യുടെ MOM Orbiter ഉം ചൈനയുടെ Tianwen Orbiter പകർത്തിയ Zhurong ന്റെ ചിത്രങ്ങളിൽ നിന്നും ഏകദേശം ഒരു വർഷം കൊണ്ട് Rover 1.7 Km ദൂരം സഞ്ചരിച്ചു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. 2022 September ലും 2023 February ലും പകർത്തിയ MOM ചിത്രങ്ങളിൽ Rover ന്റെ സ്ഥാനം മാറിയത് ആയി കാണുന്നില്ല. Mission ന്റെ Progress ന്റെ സംബന്ധിച്ച് 2022 may ൽ മുതൽ Chinese ബഹിരകാശ Agency പുതിയ വിവരങ്ങൾഒന്നും പുറത്ത് വിട്ടിട്ടും ഇല്ല.
2023 February ലെ ചിത്രത്തിൽ Rover ന്റെ നിറം മാറിയിട്ടുണ്ട്. Solar Panel കളിൽ പൊടി അടിഞ്ഞു കൂടിയത് ആകും കാരണം എന്നതിനാൽ Power Out put Hibernation Mode ൽ നിന്നും പുറത്ത് വരാൻ പര്യാപ്തം ആകില്ല എന്ന് അനുമാനിക്കാം.
NASA യും CNSA യും പുറത്ത് വിട്ട Zhurong Rover ചൊവ്വയിലെ ന്റെ ചില ചിത്രങ്ങൾ Post നൊപ്പം ചേർക്കുന്നു.
140 Watts power, Solar Panel കൾ ഉൽപാദിപ്പിക്കുകയും താപനില -15 degree Celsius ന് മുകളിൽ എത്തുമ്പോൾ മാത്രമേ Zhurong Hibernation ൽ നിന്നും ഉണരൂ എന്ന് ആണ് Chinese വൃത്തങ്ങളെ ഉദ്ധരിച്ചുള്ള report.
Perseverence Rover ചൊവ്വയുടെ ഉത്തരാർദ്ധ ഗോളത്തിൽ Zhurong ൽ നിന്നും 1600 Km ദൂരെ, കുറഞ്ഞ latitude ൽ ആണെങ്കിലും അവിടെ താപനില ഇപ്പോളും -80 degree Celsius ന് അടുത്ത് ആണ് ഉള്ളത് എന്ന് NASA യുടെ Site ൽ കാണാൻ കഴിയും. കൂടുതൽ വടക്കേക്ക് പോകുമ്പോൾ താപനില കുറവ് ആകും ഉണ്ടാകുക.
താപനില കുറവ് ആയതിനാൽ ആകും Zhurong ഇപ്പോളും നിദ്രയിൽ തുടരുന്നത് എങ്കിലും താപ നില ഉയരുമ്പോൾ Solar Panel ലെ പൊടി സൂര്യനെ മറച്ചാൽ Zhurong ന്റെ തിരിച്ചു വരവ് ദുഷ്ക്കരം ആകും. Zhurong തിരിച്ചു വരുമോ എന്ന് കാത്തിരുന്നു കാണാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.