തൊടുപുഴ: വാഗമണിലെ ഹോട്ടലിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ ആറ് വിദ്യാർഥികൾ ആശുപത്രിയിൽ. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെ പുഴുവിനെ ലഭിച്ചതായി പരാതിയുയർന്നിരുന്നു. കോഴിക്കോട് നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ രണ്ട് വിദ്യാർഥികൾ ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം.
വാഗാലാൻഡ് എന്ന ഹോട്ടലിലെ മുട്ടക്കറിയിൽ നിന്നാണ് പുഴുവിനെ കിട്ടിയത്. കോഴിക്കോട്ടെ ഒരു കോളജിലെ 95 അംഗ വിദ്യാർഥികളാണ് ഇന്നലെ വാഗമണിലെത്തിയത്. ഇന്ന് രാവിലെ ഭക്ഷണം കഴിക്കുന്നതിനിടെയാണ് കുട്ടികൾക്ക് പുഴുവിനെ ലഭിച്ചത്. ഈ ഭക്ഷണം കഴിച്ച രണ്ട് കുട്ടികൾക്ക് ചർദിൽ അനുഭവപ്പെട്ടു. കൂടാതെ മറ്റ് നാലുകുട്ടികൾക്കും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി. തുടർന്ന് ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുഴുവിനെ ലഭിച്ച കാര്യം അധ്യാപകരും വിദ്യാർഥികളും ഹോട്ടൽ ഉടമകളെ അറിയിച്ചെങ്കിലും അംഗീകരിക്കാൻ അവർ തയ്യാറായില്ല. തുടർന്ന് ഇരുവരും തമ്മിൽ തർക്കമായി. പിന്നീട് അധ്യാപകർ വിവരം വാഗമൺ പൊലീസിനെ അറിയിച്ചു. വാഗമൺ പൊലീസ് എലപ്പാറ പഞ്ചായത്തിലും ആരോഗ്യവകുപ്പിലും വിവരം അറിയിച്ചതിനെ തുടർന്ന് അധികൃതർ ഹോട്ടൽ അടപ്പ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.