കോട്ടയം: ജില്ലയില്‍ഗ്രീന്‍ഫീല്‍ഡ് പാത കടന്നുപോകുന്നത് വ്യക്തമാകുന്ന രൂപരേഖ

കോട്ടയം: തലസ്ഥാന നഗരിയിൽ നിന്നും അങ്കമാലി വരെ എംസി റോഡിന് സമാന്തരമായി ദേശീയപാത അതോറിറ്റി നിർമിക്കുന്ന ഗ്രീൻഫീൽഡ് പാതയുടെ കല്ലിടൽ ഈ വർഷം ആരംഭിക്കും. 


ഭോപ്പാൽ ഹൈവേ എഞ്ചിനീജിനീയറിങ് കൺസൾട്ടന്റ് സ്ഥാപനമാണ് കല്ലിടൽ നടത്തുന്നത്. ഇതിനുമുമ്പുള്ള ഏരിയ സർവ്വേകൾ പൂർത്തിയാക്കുകയും റൂട്ട് മാപ്പ് തയ്യാറാക്കുകയും ചെയ്തു. ഇതിനായി ഏഴ് കോടി രൂപക്കാണ് എഞ്ചിനീയറിങ് കൺസൾട്ടൻ്റിന് ദേശീയ പാത അതോറിറ്റി കരാർ നൽകിയത്. തയ്യാറാക്കിയ സർവ്വേയും മാപ്പും അന്തിമ അനുമതിക്കായി ദേശീയ പാത അതോറിറ്റിയുടെ ഭൂമിയേറ്റെടുക്കൽ കമ്മിറ്റിക്ക് കൈമാറും.

നിര്‍ദിഷ്ട വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിങ് റോഡുമായി കൂട്ടിയോജിപ്പിക്കുന്ന തരത്തില്‍ പുളിമാത്തുനിന്നാകും റോഡ് തുടങ്ങുക. നേരത്തെ അരുവിക്കരയില്‍നിന്ന് തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. 

തിരുവനന്തപുരം കിളിമാനൂരിനുസമീപം പുളിമാത്തുനിന്ന് തുടങ്ങി അങ്കമാലിയില്‍ അവസാനിക്കുന്ന പാത കോട്ടയം ജില്ലയിലേക്ക് കടക്കുന്നത് പ്ലാച്ചേരിയില്‍നിന്നാണ്. ആകാശ സര്‍വേയിലൂടെ തയ്യാറാക്കിയ പ്രാഥമിക രൂപരേഖ ഇപ്പോള്‍ ലഭ്യമാണ്. സര്‍വേ നടത്തിയ ഏജന്‍സി സമര്‍പ്പിച്ച രൂപരേഖ അന്തിമമല്ലെന്നുംമാറ്റങ്ങള്‍ക്ക് വിധേയമാണെന്നും നാഷണല്‍ ഹൈവേ അതോറിറ്റി അധികൃതര്‍ പ്രതികരിച്ചു.

ഗ്രീന്‍ഫീല്‍ഡ് പാത കോട്ടയം ജില്ല
എം.സി.റോഡിന് സമാന്തരമായി നിര്‍മിക്കുന്ന നാലുവരി ഗ്രീന്‍ഫീല്‍ഡ് പാത കോട്ടയം ജില്ലയില്‍ കടന്നുപോകുന്ന വ്യക്തമാകുന്ന രൂപരേഖ പുറത്തുവന്നു. 

റാന്നി ചെത്തോങ്കരനിന്ന് മന്ദമരുതി, മക്കപ്പുഴ വഴി പ്ലാച്ചേരിയില്‍ എത്തുന്നതോടെ പത്തനംതിട്ട ജില്ല പിന്നിടും. ഇത്രയും ദൂരം നിലവിലെ പുനലൂര്‍-മൂവാറ്റുപുഴ റോഡിന് സമാന്തരമായിട്ടാണ് പുതിയ പാതയുടെ രൂപരേഖ. 

  • പ്ലാച്ചേരിയില്‍ നിലവിലെ പാതയില്‍നിന്ന് അല്‍പ്പം പടിഞ്ഞാറേക്ക് മാറി വനത്തിലൂടെ പൊന്തന്‍പുഴ വനത്തിലെ പമ്പ്ഹൗസിന് സമീപമെത്തി കിഴക്കോട്ട് ദിശ മാറും. 
  •  കറിക്കാട്ടൂര്‍ സെന്റര്‍ കഴിഞ്ഞ് അയ്യപ്പക്ഷേത്രത്തിനും സെയ്ന്റ് ആന്റണീസ് പള്ളിക്കും സമീപത്തുകൂടി ചെറുവള്ളി എസ്റ്റേറ്റിന് സമീപത്ത് വരും.(നിര്‍ദിഷ്ട ശബരിമല വിമാനത്താവള സൈറ്റ്)
  • മരോട്ടിച്ചുവട്-പൂതക്കുഴി റോഡ് മുറിച്ചുകടന്ന് വട്ടക്കുഴി പ്ലാന്റേഷനു സമീപം. 
  • കാക്കക്കല്ല്-പുറപ്പാറ റോഡ് പിന്നിട്ട് എരുമേലി-ചേനപ്പാടി-മണിമല റോഡിനെ റോഡിനെ കടന്ന് മുന്നോട്ട്.
  • കിഴക്കേക്കര ക്ഷേത്രത്തിന് രണ്ട് കിലോമീറ്ററോളം അകലെയുള്ള സ്ഥലത്ത് മണിമലയാര്‍ മറികടക്കും. 
  • എരുമേലി-പൊന്‍കുന്നം റോഡ് ഹോം ഗ്രോണ്‍ നഴ്‌സറിക്കു സമീപം മുറിച്ച് പോകും. 
  • കിഴക്കോട്ട് പ്രവേശിച്ച് അമല്‍ജ്യോതി കോളേജിന്റെ മൈതാനം 
  • കൂവപ്പള്ളിയിലൂടെ 26-ാം മൈലിലെത്തി കെ.െക.റോഡ് മുറിച്ചുപോകും. 
  • ഇല്ലിമൂട്-പൊടിമറ്റം റോഡിന് സമീപത്തുകൂടി കാളകെട്ടി എസ്റ്റേറ്റിലേക്ക്. 
  • മൈലാട് കവലയിലൂടെ പിണ്ണാക്കനാട്-ചേറ്റുതോട് റോഡ് കടന്ന് കുന്നേല്‍ നഴ്‌സറിക്ക് സമീപം ചിറ്റാര്‍ പുഴ കടന്ന്. 
  • വാരിയാനിക്കാട് റോഡ് പിന്നിട്ട് കാഞ്ഞിരപ്പള്ളി-പേട്ട റോഡ് മുറിച്ചു പോകും. 
  • തിടനാട്-പൈക റോഡ്, കാവുംകുളം-മാട്ടുമല റോഡ്, പൂവത്തോട്-തിടനാട് റോഡ് എന്നിവ മുറിച്ചു കടക്കും. 
  • പൂവത്തോട് തപാല്‍ ഓഫീസിനു സമീപത്തുകൂടി പാറക്കുളങ്ങര ജങ്ഷന്‍. 
  • കീഴമ്പാറ ചിറ്റാനപ്പാറ, ചൂണ്ടച്ചേരി, വേഴങ്ങാനം 
  • പ്രവിത്താനം, മങ്കര, കാഞ്ഞിരമല വഴി മുന്നോട്ട് 
  • കടനാട്-പിഴക് റോഡ് മുറിച്ച് തടയണയ്ക്ക് സമീപത്തുകൂടി മാനത്തൂര്‍. 
  • പാലാ-തൊടുപുഴ റോഡില്‍ കുറിഞ്ഞി, നെല്ലാപ്പാറ.

സ്ഥലം ഏറ്റെടുക്കേണ്ട വില്ലേജുകള്‍ (അന്തിമ അലൈന്‍മെന്റാകുമ്പോള്‍ വില്ലേജുകളില്‍ മാറ്റമുണ്ടാകും) ആകാശസര്‍വേയിലൂടെ തയ്യാറാക്കിയത് പ്രാഥമിക രൂപരേഖ.  ജില്ലയില്‍ കടന്നുപോകുന്നത് ഏത് ഭാഗങ്ങളിലൂടെയെന്ന് വ്യക്തമാകുന്ന രൂപരേഖ പുറത്തുവന്നു. 

  • നെടുമങ്ങാട് താലൂക്ക്: വാമനപുരം, കല്ലറ, പാങ്ങോട്. 
  • കൊട്ടരക്കര: മേലില, വെട്ടിക്കവല, ചക്കുവരയ്ക്കല്‍, കോട്ടുക്കല്‍, ഇട്ടിവ, കടയ്ക്കല്‍, കുമ്മിള്‍, മാങ്കോട്, ചിതറ. 
  • പുനലൂര്‍: അഞ്ചല്‍, ഏരൂര്‍, അലയമണ്‍, വാളക്കോട്, കരവാളൂർ. 
  • പത്തനാപുരം: പിടവൂര്‍, പത്തനാപുരം 
  • കോന്നി: വള്ളിക്കോട്, മലയാലപ്പുഴ, പ്രമാടം, കോന്നി താഴം, ഐരവണ്‍, തണ്ണിത്തോട്, കൂടല്‍, കലഞ്ഞൂര്‍, വള്ളിക്കോട്-കോട്ടയം, കോന്നി. 
  • റാന്നി: ചേത്തയ്ക്കല്‍, പഴവങ്ങാടി, വടശേരിക്കര, റാന്നി. 
  • കാഞ്ഞിരപ്പള്ളി: എളംകുളം, കാഞ്ഞിരപ്പള്ളി, കൂവപ്പള്ളി, മണിമല, എരുമേലി നോര്‍ത്ത്, എരുമേലി സൗത്ത്.
  • മീനച്ചില്‍: ഭരണങ്ങാനം, തലപ്പലം, പൂവരണി, കൊണ്ടൂര്‍, രാമപുരം, കടനാട്.
  • തൊടുപുഴ: കരിങ്കുന്നം, മണക്കാട്, പിറപ്പുഴ. 
  • മൂവാറ്റുപുഴ: കല്ലൂര്‍ക്കാട്, മൂവാറ്റുപുഴ,ഏനാനല്ലൂര്‍, മഞ്ഞള്ളൂര്‍. കോതമംഗലം: കുട്ടമംഗലം, പോത്താനിക്കാട്, പല്ലാരിമംഗലം, കോതമംഗലം, തൃക്കാരിയൂര്‍, കോട്ടപ്പടി, പിണ്ടിമന, കീരമ്പാറ. 
  • കുന്നത്തുനാട്: കുമ്പനാട്, കോടനാട്, വേങ്ങൂര്‍ വെസ്റ്റ്, ചേലാമറ്റം, വേങ്ങൂര്‍. 
  • ആലുവ: മഞ്ഞപ്ര, മലയാറ്റൂര്‍, അയ്യമ്പുഴ, അങ്കമാലി, കാലടി, തുറവൂര്‍, വടക്കുംഭാഗം എന്നിവിടങ്ങളിലാണ് സ്ഥലമേറ്റെടുക്കുക.
കമ്മിറ്റിയാണ് സർവ്വേ അംഗീകരിക്കുന്നത്. സർവ്വേയിൽ മാറ്റമുണ്ടെങ്കിൽ കൺസൾട്ടൻ്റിനെ അറിയിക്കും. ഇത് തീര്‍പ്പാക്കി അന്തിമമായി ഭൂമിയേറ്റെടുക്കുമെന്ന് കാണിച്ച് വിജ്ഞാപനം ദേശീയപാത പുറത്തിറക്കും. ശേഷം കല്ലിടല്‍ തുടങ്ങാനാണ് നീക്കം. സ്ഥലമേറ്റെടുപ്പിനായി ചെലവാകുന്നതിനായി 75 ശതമാനം തുക ദേശീയ പാത അതോറിറ്റിയും 25 ശതമാനവും സംസ്ഥാന സർക്കാരുമാണ് നൽകുക. 257 കിലോമീറ്റര്‍ നീളത്തില്‍ ആറു ജില്ലകളിലെ 13 താലൂക്കുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. 72 വില്ലേജുകളില്‍ നിന്ന് ആയിരത്തിലധികം ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടക്കുന്നത്. ടോള്‍ പിരിവുള്ള പാതകളായിരിക്കും ഇത്. 
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !