ഇടുക്കി-ഭൂമി പാട്ടത്തിന് നൽകി വൻതുക തട്ടിയെടുത്തെന്ന കേസിൽ സിനിമ നടൻ ബാബനെ അടിമാലി പോലീസ് അറസ്റ്റ്ചെയ്തു . 2020ൽ കോതമംഗലം സ്വദേശിയായ അരുൺകുമാറിൽ നിന്ന് 40 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി. കേസിൽ അടിമാലി പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാൽ നടൻ ഹൈക്കോടതിയിൽ നിന്ന് വ്യവസ്ഥകളോടെ മുൻകൂർ ജാമ്യം നേടി.
ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാവണം, ഒരു മാസത്തേക്ക് എല്ലാ ശനിയാഴ്ചയും സ്റ്റേഷനിൽ എത്തണം, നേരിട്ടോ അല്ലാതെയോ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങിയവയായിരുന്നു പ്രധാന ജാമ്യവ്യവസ്ഥകൾ. ബാബുരാജ് ഫെബ്രുവരി നാലിന് എത്താമെന്ന് അറിയിച്ചിരുന്നെന്നാണ് പോലീസ് പറയുന്നത്
മൂന്നാർ ആനവിരട്ടി കമ്പിലൈൻ ഭാഗത്ത് 22 കെട്ടിടങ്ങൾ ഉൾപ്പെടുന്നതാണ് നടൻ നടത്തിവന്നിരുന്ന വൈറ്റ് മിസ്റ്റ് മൗണ്ടൻ ക്ലബ് എന്ന സ്ഥാപനം. ഇതിൽ അഞ്ച് കെട്ടിടങ്ങൾക്ക് മാത്രമാണ് പള്ളിവാസൽ പഞ്ചായത്ത് നമ്പറിട്ട് നൽകിയിരുന്നത്. സ്ഥലത്തിന്റെ പട്ടയം നിലവിലെ ചട്ടങ്ങൾ പ്രകാരം അസാധുവെന്ന് കണ്ടെത്തി ഒഴിയാൻ റവന്യൂ വകുപ്പ് നോട്ടീസ് നൽകിയിരുന്നു. ഇത് മറച്ചുവച്ച് 2020 ഫെബ്രുവരി 26ന് 40 ലക്ഷം രൂപ ഡെപ്പോസിറ്റും മാസം 3 ലക്ഷ രൂപ വാടകയും പ്രകാരം റിസോർട്ടിന്റെ നടത്തിപ്പ് അരുണിന് നൽകാമെന്ന് കാണിച്ച് കരാർ തയ്യാറാക്കിയെന്നും ഇതിൻപ്രകാരം രണ്ടുഗഡുക്കളായി 40 ലക്ഷം നൽകിയെന്നുമാണ് അരുൺകുമാറിന്റെ പരാതി. ഇതിനെ തുടർന്നാണ് അറസ്റ്റ്.ഉപാധികളോടെ ജാമ്മ്യം ലഭിക്കുമെന്നും പോലീസ് അറിയിച്ചു
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.