പ്രശസ്ത സംവിധായകന്‍ കെ. വിശ്വനാഥ് അന്തരിച്ചു.



ഹൈദരാബാദ്: പ്രശസ്ത സംവിധായകന്‍ കെ. വിശ്വനാഥ് അന്തരിച്ചു. 92 വയസ്സായിരുന്നു. ഹൈദരാബാദിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. 

ഏറെ പ്രശസ്തി നേടിയ ചിത്രമായ ശങ്കരാഭരണത്തിന്റെ സംവിധായകനാണ്. കലാമൂല്യമുള്ള സിനിമകളിലൂടെ തെലുങ്കു സിനിമയ്ക്ക് ദേശീയതലത്തില്‍ ഖ്യാതി നേടിക്കൊടുത്ത സംവിധായകനാണ് കെ. വിശ്വനാഥ്. 

ആറുപതിറ്റാണ്ടു നീണ്ട സിനിമാ ജീവിതത്തിനിടെ, 53 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1965 ല്‍ പുറത്തിറങ്ങിയ ആത്മഗൗരവം ആണ് വിശ്വനാഥ് സംവിധാനം ചെയ്ത ആദ്യ സിനിമ. ഇതിന് മികച്ച നവാഗത സംവിധായകനുള്ള നന്ദി അവാര്‍ഡ് ലഭിച്ചു. സാഗരസംഗമം, സ്വാതി മുത്യം, സ്വര്‍ണകമലം, ആപത്ബാന്ധവുഡു തുടങ്ങിയവ വിശ്വനാഥിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്. 2010ല്‍ റിലീസ് ചെയ്ത സുപ്രഭാതം ആണ് അവസാന സിനിമ. തിരക്കഥാകൃത്തും അഭിനേതാവും ആയിരുന്നു.

തെലുങ്കിനു പുറമേ ആറ് ഹിന്ദി സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്. അഞ്ച് ദേശീയ അവാര്‍ഡുകള്‍, ആറ് സംസ്ഥാന നന്ദി അവാര്‍ഡുകള്‍, പത്ത് സൗത്ത് ഇന്ത്യന്‍ ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, ഒരു ബോളിവുഡ് ഫിലിം ഫെയര്‍ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചു. ഇന്ത്യന്‍ സിനിമയിലെ പരമോന്നത സിനിമാ പുരസ്‌കാരമായ ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡ് (2017), പദ്മശ്രീ (1992) എന്നിവ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

📚READ ALSO:

🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി. 

🔘Air India Express Cabin Crew Hiring

🔘നോർക്ക പ്രവാസി കാർഡുകൾക്ക് അപേക്ഷിക്കാം:  രജിസ്ട്രേഷൻ  ക്യാംപയിന്  തുടക്കമായി.

🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു

🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍

🔘 ശനിയാഴ്ച മുതൽ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന കര്‍ശനം,12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ ഒഴിവാക്കി ഇന്ത്യ; മാർഗരേഖ കാണുക

🔘"ഹോം കെയറർ, ബസ്-കോച്ച് ഡ്രൈവർമാർ, ഡയറി ഫാം അസിസ്റ്റന്റ്" ഇനി മുതൽ യൂറോപ്പിന് പുറത്തുനിന്ന്  തൊഴിൽ പെർമിറ്റിന് അർഹതയുണ്ട് - പുതിയ മാറ്റം 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !