വിദേശരാജ്യങ്ങളിലേക്ക് പോകാന്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന കണ്‍സള്‍ട്ടന്‍സി നടത്തിപ്പുകാര്‍ പോലീസ് പിടിയില്‍.

 ഹരിപ്പാട്: വിദേശരാജ്യങ്ങളിലേക്ക് പോകാന്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന കണ്‍സള്‍ട്ടന്‍സി നടത്തിപ്പുകാര്‍ പോലീസ് പിടിയില്‍. 

കരിയിലക്കുളങ്ങര രാമപുരം ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സില്‍വര്‍ സ്വാന്‍ എച്ച്‌ആര്‍ മാനേജ്മെന്‍റ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ ഉടമ ആലപ്പുഴ കടപ്പുറം പാര്‍വതി സദനത്തില്‍ രഞ്ജിത്ത് (38), ഇയാളുടെ സഹായി ഹരിപ്പാട് പിലാപ്പുഴ ലക്ഷ്മി നിവാസില്‍ ശ്രീരഞ്ജിത്ത് (35) എന്നിവരെയാണ് കരിയിലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. റെയ്‌ഡില്‍നൂറ്റന്പതോളം വ്യാജ സീലുകളും ആറ് കംപ്യൂട്ടറുകളും മൂന്ന്‌ ലാപ്ടോപ്പുകളും പത്തിലധികം മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു . ഡോക്ടര്‍മാര്‍, ആശുപത്രികള്‍, കോടതികള്‍, ബാങ്കുകള്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളുടെ സീലുകളും പോലീസ് കണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു. 

       ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്‍റെ നിര്‍ദ്ദേശനുസരണം കായംകുളം ഡിവൈഎസ്പി അജയനാഥിന്‍റെ മേല്‍നോട്ടത്തില്‍ കരിയിലക്കുളങ്ങര സബ് ഇന്‍സ്പെക്ടര്‍ സുനുമോന്‍, എസ്ഐ രാജീവ്, എഎസ്ഐ ശ്രീകുമാര്‍, പോലീസ് ഉദ്യോഗസ്ഥരായ അനി, അനില്‍, പ്രസാദ്, വിനീഷ്, അരുണ്‍, അനീസ്, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !